കൊച്ചി : തന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമെന്ന് സംവിധായകന്‍ മേജര്‍ രവി.താന്‍ പൂര്‍ണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇപ്പോള്‍ ഐസിയുവില്‍ നിന്ന് റൂമിലേയ്ക്ക് മാറ്റിയെന്നും അദ്ദേഹത്തിന്റെ പോസ്റ്റിലുണ്ട്. തന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് മേജര്‍ രവി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രിയിലെ അടുത്തവൃത്തങ്ങള്‍ അറിയിച്ചു. മേജര്‍ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടതോടെയാണ് അദ്ദേഹം വൃക്കരോഗ ബാധിതനായിരുന്നുവെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ അറിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക