മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ഡിലീറ്റഡ് രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കുഞ്ഞാലി മരക്കാറും പട്ടുമരക്കാറും സാമൂതിരിയുടെ കൊട്ടാരത്തില്‍ എത്തുന്നതും മാമുക്കോയയുടെ അബൂബക്കര്‍ ഹാജിയെ പരിചയപ്പെടുന്നതുമാണ് രംഗം.

പോര്‍ച്ചുഗീസുകാര്‍ ഇനിയും വരുമെന്നും അന്ന് ഇതുപോലെ ചക്ക വീണ് മുയല്‍ ചാവില്ലെന്നും പറയുന്ന ഹാജിയോട് പട്ടുമരക്കാര്‍ ചോദിക്കുന്നത് തനിക്കെത്ര ഭാര്യമാര്‍ ഉണ്ടെന്നാണ്. പതിനൊന്ന് ഭാര്യമാര്‍ ഉണ്ടെന്ന് ഉത്തരം പറയുന്ന ഹാജി എണ്ണിനോക്കാന്‍ വീട്ടിലേക്ക് പോകുന്നതോടെയാണ് ആ രംഗം അവസാനിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രത്തിന്റെ മലയാളം പതിപ്പിലില്ലാത്ത എന്നാല്‍ തമിഴ്, ഹിന്ദി ഭാഷകളില്‍ കാണാന്‍ സാധിക്കുന്ന രംഗത്തിന് നേരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമ തുടങ്ങി ഒരു മണിക്കൂര്‍, മുപ്പത് മുപ്പത്തിയൊന്ന് മിനിറ്റിനുള്ളിലാണ് ഈ രംഗങ്ങമുള്ളത്.

ഡിസംബര്‍ 17നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആമസോണ്‍ പ്രൈമില്‍ സ്ട്രീമ്ങ് ആരംഭിച്ചത്. ഡിസംബര്‍ രണ്ടിനാണ് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ആദ്യം ഒടിടിക്ക് നല്‍കാനിരുന്ന സിനിമ നിരവധി ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു തീയേറ്ററുകളിലെത്തിയത്. 67മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്‌പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങളും മരക്കാര്‍ കരസ്ഥമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക