തിരുവനന്തപുരം: കായികമന്ത്രി വി അബ്‌ദുറഹിമാന് ചികിത്സയ്ക്കായി അമേരിക്കയില്‍ പോകാന്‍ യാത്രാ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിസംബര്‍ 26 മുതല്‍ 2022 ജനുവരി 15 വരെയാണ് യാത്രാനുമതി നല്‍കിയത്. ന്യൂയോര്‍ക്കിലെ ജോണ്‍സ് ഹോപ്കിന്‍സ് ഔട്ട്പേഷ്യന്റ് സെന്ററിലാണ് മന്ത്രി ചികിത്സ തേടുന്നത്. ഇതുമായി ബന്ധപ്പെട്ട ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.

താനൂരില്‍ നിന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിനെ 985 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തികൊണ്ടാണ് അബ്ദുറഹിമാന്‍ നിയമ സഭയിലെത്തുന്നത്. കെപിസിസി അംഗമായിരുന്ന ഇദ്ദേഹം കോണ്‍ഗ്രസുമായി പിണങ്ങി 2014ല്‍ പൊന്നാനിയില്‍ നിന്ന് ആദ്യമായി ഇടതു സ്വതന്ത്രനായി മത്സരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക