സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമ കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് പി. ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രോസിക്യൂഷന്‍ തടസ വാദമുന്നയിച്ചിട്ടും പ്രതിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ സര്‍ക്കാര്‍ അഭിഭാഷകനായ സി.എന്‍ പ്രഭാകരന്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ആരോപണം. കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പരാമര്‍ശങ്ങള്‍ തുടര്‍ന്നതോടെ ജഡ്ജി സിറ്റിംഗ് നിര്‍ത്തി ചേംബറിലേക്ക് മടങ്ങി.

സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി. എന്‍ മോഹനന്‍റെ സഹോദരനാണ് സര്‍ക്കാര്‍ അഭിഭാഷകനായ സി.എന്‍ പ്രഭാകരന്‍. അതേ സമയം സംഭവത്തില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനെ ചേംബറിലേക്ക് വിളിച്ചു വരുത്തി. ഗവ. പ്ലീഡറുടെ പെരുമാറ്റത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. തുടര്‍ന്ന് ഈ ബെഞ്ചില്‍ ഹാജരാകുന്നതില്‍ നിന്ന് ബന്ധപ്പെട്ട ഗവ. പ്ലീഡറെ നീക്കുകയും ജാമ്യ ഹരജി പരിഗണിക്കുന്ന മറ്റൊരു ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക