ഷാജി കൈലാസ് സംവിധാനം ചെയ്യ്ത് പൃഥ്വിരാജ് നായകനായെത്തുന്ന കടുവ എന്ന സിനിമയ്ക്ക് കോടതി സ്റ്റേ. പാലാ സ്വദേശിയായ കുരുവിനാകുന്നേൽ കുറുവച്ചൻ ഫയൽചെയ്ത പെറ്റീഷൻ അനുവദിച്ചതാണ് കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്. ചിത്രത്തിൻറെ ട്രെയിലർ, ഗാനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് സ്റ്റേ ബാധകമാണ്. എറണാകുളം അഡീഷണൽ സബ് കോടതിയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്.

ചിത്രത്തിൽ അവതരിപ്പിക്കുന്ന കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപത്രം കുരുവിനാൽക്കുന്നേൽ കുറുവാച്ചന്റെ ജീവിതകഥയാണെന്നാണ് അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. സിനിമയുടെ തിരക്കഥ വായിച്ചപ്പോൾ തന്നെ വികലമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് കുറുവാച്ചൻ പറയുന്നത്. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്സും സംയുക്തമായി ആണ്. ഷാജി കൈലാസ് 8 വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യകത കൂടി കടുവയ്ക്കുണ്ട്. മാസ്റ്റേഴ്സ്’, ‘ലണ്ടന്‍ ബ്രിഡ്ജ്” തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ആദം സിനിമയുടെ സംവിധായകനുമാണ് സിനിമയുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം.

നേരത്തെ സിനിമയുടെ തിരക്കഥ സംബന്ധിച്ച് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് ജഡ്ജ് കോടതിയിൽ കേസുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക