തൃശ്ശൂര്‍: രോ​ഗിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയിലായി. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജന്‍ ഡോ.കെ.ബാലഗോപാല്‍ ആണ് വിജിലന്‍സിന്‍്റെ പിടിയിലായത്. കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്ബോഴാണ് വിജിലന്‍സ് പിടികൂടിയത്. വിയ്യൂരിലെ വസതിയിലായിരുന്നു അറസ്റ്റ്. വിജിലന്‍സ് ഡിവൈ.എസ്.പി പി.എസ്.സുരേഷും സംഘവുമാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഇന്ന് ലോക അഴിമതി വിരുദ്ധ ദിനമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക