യൗവനവും കരുത്തുമാണ് ലൈംഗികതയ്ക്ക് വേണ്ട അടിസ്ഥാന പ്രമാണങ്ങളെന്നാണ് കരുതിപ്പോകുന്നത്. എന്നാല്‍ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത് അങ്ങനെ ഒന്നില്ല എന്നാണ്. പ്രായം കൂടുന്തോറും ലൈംഗിക താത്പര്യം കുറഞ്ഞുവരുന്നു എന്നതിലും കാര്യമില്ല. പ്രായമേറുന്തോറും ലൈംഗികതയ്ക്ക് രുചിയും മണവും കൂടുമെന്നാണ് ഗവേഷകരുിടെ അഭിപ്രായം.

സ്ത്രീകളില്‍ ലൈംഗികതയെക്കുറിച്ചുള്ള പരിമിതമായ അറിവും പ്രായോഗിക പരിചയക്കുറവും ലജ്ജയുമൊക്കെ വെടിഞ്ഞ് ഒരു വ്യക്തി ലൈംഗിക പക്വത നേടുന്നത് ഏതാണ്ട് മദ്ധ്യവയസിലെത്തുന്നതോടെയാണ്.. മിക്ക സ്ത്രീകളിലും ലൈംഗികതാത്പര്യം അതിന്റെ പ്രായോഗികമായ പൂര്‍ണതയിലേക്ക് കടക്കുന്നത് 40കളിലാണ്. ഗര്‍ഭം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയ ചുമതലകള്‍ മാത്രമല്ല, ലജ്ജ, ഭയം, അജ്ഞത തുടങ്ങി നിരവധി കാര്യങ്ങള്‍ യൗവനത്തില്‍ അവരുടെ ലൈംഗിക താല്‍പര്യങ്ങളെ ബാധിക്കുന്നു. അവയെ മറികടക്കാന്‍ കഴിയുന്നത് മധ്യവയസോടെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രായത്തില്‍ കൈവരുന്ന പക്വതയും ആത്മവിശ്വാസവും നാല്‍പതു കഴിഞ്ഞ് പുരുഷനു ലൈംഗികതയില്‍ മുതല്‍ക്കൂട്ടാണ്. ജീവിക്കാന്‍ വേണ്ടിയുള്ള പരക്കംപാച്ചില്‍ ഒന്നു കുറഞ്ഞ്, കുടുംബജീവിതത്തില്‍ കൂടുതല്‍ മുഴുകുന്ന മധ്യവയസുകാരന് ലൈംഗികതയെ കൂടുതല്‍ മെച്ചപ്പെട്ട തലത്തിലേക്ക് ഉയര്‍ത്താനും ലൈംഗികാനന്ദത്തിന്റെ ഉന്നതതലങ്ങളിലേക്ക് കൊണ്ടുപോകാനും സാധിക്കും.പ്രായം കൂടുന്തോറും പലരിലും ലൈംഗികതാല്‍പര്യക്കുറവോ, വിരക്തിയോ അനുഭവപ്പെടുന്നത് മിക്കപ്പോഴും അനാവശ്യമായ ആശങ്കകളുടെ അടിസ്ഥാനത്തിലാണ്.

പ്രായം എത്ര ആയാലും. യൗവനം കഴിയുന്നതോടെ സ്ത്രീകളില്‍ വലിയൊരു വിഭാഗവും സ്വന്തം ശരീരസൗന്ദര്യത്തെക്കുറിച്ചും തന്റെ ലൈംഗികാകര്‍ഷണീയതയിലും ആശങ്കാകുലരാകാറുണ്ട്. ചില പുരുഷന്മാര്‍ക്ക്. പ്രായം കൂടി ഇനി പഴയതുപോലെ ആവില്ല എന്ന തോന്നല്‍ ഒന്നുകൊണ്ടു മാത്രം ചിലപ്പോള്‍ ഉദ്ധാരണശേഷിക്കുറവ് ഉണ്ടായി എന്നുവരാം. പ്രായമായി, എന്റെ ലൈംഗികജീവിതം അവസാനിച്ചു എന്നു ചിന്തിക്കുന്നതാണ് ലൈംഗിക ആസ്വാദനത്തിലെ ഏറ്റവും വലിയ തടസം.

ആര്‍ത്തവവിരാമത്തോടെ സ്ത്രീയുടെ പ്രത്യുല്‍പാദനശേഷി അവസാനിക്കും. സ്ത്രീ ഹോര്‍മോണ്‍ ആയ ഈസ്ട്രജന്റെ ഉല്‍പാദനം നിലയ്ക്കും. എന്നാല്‍ മിക്കവരും കരുതുന്നതുപോലെ ആര്‍ത്തവവിരാമത്തോടെ ലൈംഗികജീവിതം അവസാനിക്കുകയല്ല . അതു തുടരുകയോ മെച്ചപ്പെടുകയോ ആണു ചെയ്യുന്നത്. കാരണം, സ്ത്രീഹോര്‍മോണിന്റെ ഉത്പാദനം നിലച്ചാലും സ്ത്രീശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ എന്ന പുരുഷഹോര്‍മോണിന്റെ ഉത്പാദനം കുറയുന്നില്ല. ഹോര്‍മോണ്‍ സന്തുലനത്തിലെ ഈസ്ട്രജന്‍ മേല്‍ക്കോയ്മ ടെസ്റ്റോസ്റ്റിറോണിനു വഴി മാറുന്നു എന്നതുമാത്രം.

സ്ത്രീക്കു സംഭവിക്കുന്ന ആര്‍ത്തവവിരാമത്തിനു സമാനമായ അവസ്ഥ പുരുഷനിലും സംഭവിക്കുന്നുണ്ട്. ആന്‍ഡ്രോപോസ് എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ഏതാണ്ട് 40 വയസു മുതല്‍ പുരുഷനില്‍ ടെസ്റ്റോസ്റ്റിറോണ്‍ എന്ന പുരുഷഹോര്‍മോണിന്റെ ഉല്‍പാദനത്തില്‍ നേരിയ കുറവു കണ്ടുതുടങ്ങും. ഏതാണ്ട് 60 വയസിലെത്തുമ്ബോള്‍ മാത്രമേ ഹോര്‍മോണ്‍ അളവു കാര്യമായി കുറഞ്ഞു ആന്‍ഡ്രോപോസ് എന്ന അവസ്ഥയുണ്ടാകൂ. സ്ത്രീകളിലെന്നപോലെ അമിതവിയര്‍പ്പ്, വിഷാദം തുടങ്ങിയ ലക്ഷണങ്ങള്‍ പുരുഷനിലും ഈ സമയത്തു കാണാം.

40 വയസിനു ശേഷം 20 വര്‍ഷം കൊണ്ടു സംഭവിക്കുന്ന മാറ്റം ലൈംഗിക സംതൃപ്തിയില്‍ പുരുഷന് അതീവ ഗൗരവമുള്ളതല്ല. കാരണം, പുകവലി, കടുത്ത പിരിമുറുക്കം, അമിത മദ്യപാനം തുടങ്ങിയവ പുരുഷ ലൈംഗികതയില്‍ ചെലുത്തുന്ന പ്രതികൂല സ്വാധീനത്തെക്കാള്‍ കുറവാണു ടെസ്റ്റോസ്റ്റിറോണ്‍ വരുത്തുന്നത്. പ്രോസ്റ്റേറ്റ് തകരാറുകളും രക്താതിമര്‍ദവും പോലും പുരുഷനില്‍ ഹോര്‍മോണ്‍ വ്യതിയാനത്തെക്കാള്‍ കൂടുതല്‍ ലൈംഗികതയെ സ്വാധീനിക്കും. ഹോര്‍മോണ്‍ റിപ്ലേസ്മെന്റ് തെറപ്പികൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നവുമാണിത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക