കോട്ടയം: പൂഞ്ഞാറില്‍ കെഎസ്‌ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ വീണ്ടും വാര്‍ത്തയില്‍ ഇടം പിടിക്കുന്നു. സസ്‌പെന്‍ഡ് ചെയ്ത ദിവസം സ്വന്തം പറമ്ബിലെ ജാതിക്കാ പെറുക്കി വിറ്റോളമെന്നു ഗതാഗത മന്ത്രിയെ അടക്കം വെല്ലുവിളിച്ച ‘കാവുകണ്ടം ജയാനാശാനെ’ന്ന് സ്വയം പറഞ്ഞിരുന്ന ജയദീപ് സെബാസ്റ്റ്യന്‍ ഇപ്പോള്‍ സഹായം തേടിയാണ് നാട്ടുകാരെ സമീപിച്ചിരിക്കുന്നത്.

ജോലിയില്ലാത്തതിനാല്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണെന്നും അതിനിടെ ഈരാറ്റുപേട്ട പോലീസ് എടുത്ത കേസില്‍ അറസ്റ്റു ഭയന്ന് ഒളിവിലാണെന്നും ജയദീപ് സെബാസ്റ്റ്യന്‍ പറയുന്നുണ്ട്. അക്കൗണ്ട് നമ്ബര്‍ അടക്കം സാമൂഹ്യമാധ്യമങ്ങളില്‍ നല്‍കിയാണ് ജയദീപിന്റെ അഭ്യര്‍ത്ഥന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ പൊതുമുതല്‍ നശിപ്പിച്ചതിനാണ് ജയദീപിനെതിരെ കേസ് എടുത്തത്. ഈരാറ്റുപേട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കെഎസ്‌ആര്‍ടിസിക്ക് 5.30 ലക്ഷം രൂപ നഷ്ടമുണ്ടാക്കി എന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു.

ഇതോടെ കോടതിയില്‍ തുക കെട്ടിവച്ചാലേ ജാമ്യം കിട്ടൂ എന്ന സ്ഥിതിയാണ്. അറസ്റ്റു ഭയന്ന് ഇയാള്‍ സംസ്ഥാനം വിട്ടെന്ന് ഇദ്ദേഹം തന്നെ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടില്‍ വ്യക്തമാക്കുന്നുണ്ട്. ജോലിയില്ലാത്ത തനിക്ക് ഇത്ര വലിയ തുക ഉണ്ടാക്കാനാവില്ലെന്നും സുമനസുകള്‍ സഹായിക്കണമെന്നും ഇയാള്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക