കൊല്ലം: ഭർത്യ വിട്ടിൽ സ്ത്രിധനത്തിന്റെ പേരിൽ പീഡനമേറ്റ വിസ്മയയുടെ മരണത്തില്‍ കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും. വിസ്മയയുടെ വീട്ടിലെത്തി ബന്ധുക്കളെ കാണും.കിരണ്‍ കുമാറിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തും. മരണം കൊലപാതകമാണ് എന്ന ആരോപണത്തിൽ തന്നെയാണ് വിസ്മയുടെ വീട്ടുകാരും ഉറച്ച് നിൽക്കുന്നത്.സംഭവത്തിൽ കൊലപാതകമാണ് എന്ന കാര്യത്തിൽ പോലീസിനും സംശയമുണ്ട്.

വിസ്മയയുടെ കുടുംബം ആരോപിക്കുന്നതുപോലെ ഒരു കൊലപാതകമാണോയെന്ന സംശയം അന്വേഷണ സംഘത്തിനുണ്ടെന്നാണ് സൂചന. ഇക്കാര്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകും. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് യുവതിയുടെ മാതാപിതാക്കളുടെ ആരോപണം. കിരണ്‍ കുമാറിന്റെ മാതാപിതാക്കളെ പ്രതികളാക്കണമോയെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അറസ്‌റ്റിലായ കിരണ്‍ കുമാറിനെ രണ്ട് ആഴ്‌ചത്തേക്ക് റിമാന്‍ഡ് ചെയ‌്തിട്ടുണ്ട്.ശാ​സ്താം​കോ​ട്ട ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് റി​മാ​ന്‍​ഡ് ചെ​യ്ത​ത്. പ്ര​തി​യെ കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റും.കൊ​ല്ലം ജി​ല്ലാ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റാ​യ കി​ര​ണി​നെ ഇന്നലെ സ​ര്‍​ക്കാ​ര്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക