കൊല്ലം: എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പുറത്താക്കിയതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കൊല്ലത്ത് വിസ്മയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വിസ്മയക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട അച്ഛനും സഹോദരനും ഗതാഗതമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ വിസ്മയയുടെ നിലമേലിലിലെ വീട്ടിലെത്തിയ മന്ത്രിയെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ചേര്‍ന്ന് സ്വീകരിച്ചു. 45 ദിവസം നീണ്ട് നിന്ന അന്വേഷണത്തിന് ഒടുവിലാണ് കിരണിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയതെന്ന് മന്ത്രി അറിയിച്ചു.നടപടിക്കെതിരെ സുപ്രീംകോടതി വരെ പോകാനുള്ള അവകാശം കിരണ്‍ കുമാറിനുണ്ട്. കിരണ്‍ കുമാര്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ല. നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചതിന് ശേഷമാണ് നടപടിയെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെയും സര്‍ക്കാരിന്‍റെ നടപടിയിലൂടെ നീതി കിട്ടിയെന്ന് കുടുംബാംഗങ്ങളും പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക