കോഴിക്കോട്: ജോലി വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോഴിക്കോട് നഗരത്തിലെ ലോഡ്ജ് നടത്തിപ്പുകാരനായ കല്ലായി സ്വദേശി അബ്ദുള്‍ സത്താര്‍(60) ആണ് അറസ്റ്റിലായത്. കേസില്‍ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.

ലോഡ്ജ് ഉടമയും തന്നെ പീഡിപ്പിച്ചതായി അസം സ്വദേശിയായ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ജോലി വാഗ്ദാനം ചെയ്ത് അസമില്‍ നിന്നെത്തിച്ച പെണ്‍കുട്ടി കോഴിക്കോട് നഗരത്തിലെ ലോഡ്ജില്‍ വെച്ച്‌ പീഡനത്തിരയാവുകയായിരുന്നു. നേരത്തെ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. അസമില്‍ നിന്നെത്തിയാളുള്‍പ്പെടെയാണ് പിടിയിലായത്. ഒരു മാസത്തോളം പീഡനത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞയാഴ്ച ലോഡ്ജില്‍ നിന്ന് ഇറങ്ങിയോടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക