മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ തിയേറ്റര്‍ റിലീസിന് ശേഷം ഒടിടിയിലെത്തുമെന്ന് മോഹന്‍ലാല്‍. സിനിമ എവിടെ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് മുന്‍പാണ് ഒടിടി വിവാദങ്ങള്‍ ഉണ്ടായത്. അതിനാലാണ് താന്‍ വിഷയത്തില്‍ പ്രതികരിക്കാതിരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ഒരു ബിസിനസുകാരനാണ്. 100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കും’, മോഹന്‍ലാല്‍ പറഞ്ഞു. തിയേറ്റര്‍ റിലീസ് തീരുമാനിച്ച ശേഷം മാത്രമാണ് ഒടിടിയുമായി കരാര്‍ ഒപ്പിട്ടത്. അതിനാല്‍ തന്നെ ചിത്രം ഒടിടിയിലും റിലീസ് ചെയ്യും എന്ന് മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. സിനിമ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനുളള തീരുമാനം ഏറെ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനു പിന്നാലെയാണ് ചിത്രം ഡിസംബര്‍ 2ന് തിയേറ്റര്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാകുന്ന മരക്കാറിന്റെ ബജറ്റ് 100 കോടിയാണ്. തന്റെ ജീവിത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക