പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. തേനാരി പ്ലായംപള്ളം സ്വദേശി എം സുനില്‍ (25) ആണ് അറസ്റ്റിലായത്. സ്കൂള്‍ വിദ്യാര്‍ഥിയുടെ പരാതിയിലാണ് അറസ്റ്റ്.

എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിക്കു കീഴിലുള്ള പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറിയാണ് സുനില്‍. സുനിലിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയെന്നു സിപിഎം എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അറിയിച്ചു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. തുടരന്വേഷണത്തിനായി കേസ് ചിറ്റൂര്‍ സ്റ്റേഷനിലേക്കു കൈമാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക