കോഴിക്കോട്: പൊതുസ്ഥലത്ത് യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. അശോകപുരം ജംഗ്ഷനില്‍ മീന്‍വില്‍പ്പന നടത്തുകയായിരുന്ന ശാമിലി എന്ന യുവതിയെയാണ് വെള്ളിയാഴ്ച്ച വൈകുന്നേരം ഭര്‍ത്താവ് പൊതുസ്ഥലത്തുവെച്ച്‌ മര്‍ദിച്ചത്. ശാമിലിയുടെ വാഹനവും ഭര്‍ത്താവ് ചവിട്ടി നിലത്തിട്ടു.

അക്രമത്തില്‍ ശ്യാമിലിയുടെ മൂക്കിന് സാരമായി പരിക്കേറ്റിട്ടുണ്ട്. കൊല്ലുമെന്നും മുഖത്ത് ആസിഡൊഴിക്കുമെന്നും നിധീഷ് ഭീഷണിപ്പെടുത്തിയതായും ശ്യാമിലി പറഞ്ഞു. നിധീഷിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. നിധീഷ് ഒളിവിലെന്നാണ് പൊലീസ് പറഞ്ഞു. മുമ്ബ് ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനമുണ്ടാകുമ്ബോഴെല്ലാം പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും വിഷയം ഒത്തുതീര്‍പ്പാക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചതെന്നും ശ്യാമിലി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ 12 വര്‍ഷകാലമായി ഇത് അനുഭവിക്കകുയാണ്. ചെറിയ അടിയൊന്നുമല്ല. എന്റെ എത്രയോ പരാതികള്‍ നടക്കാവ് സ്റ്റേഷനില്‍ ഉണ്ട്. ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. കഴിഞ്ഞ മാസം കൊടുത്ത പരാതി പോലും അവിടെയില്ല. മറിച്ച്‌ എന്നെ അടിച്ചയാള്‍ നല്‍കിയ പരാതി അവിടെ ഉണ്ട്. ഭാര്യയും ഭര്‍ത്താവും ഒത്തുതീര്‍പ്പാക്കണം എന്നാണ് പലപ്പോഴും ലഭിക്കുന്ന മറുപടി. കുടുംബം പുലര്‍ത്താന്‍ വേണ്ടിയാണ് മീന്‍ വില്‍പന നടത്തുന്നതെന്നും യുവതി പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക