ലൈംഗികതയില്‍ ഓരോരുത്തര്‍ക്കും ഇഷ്ടാനിഷ്ടങ്ങളുണ്ട്. ചിലര്‍ ദീര്‍ഘനേരം നീളുന്ന പൂര്‍വകേളികള്‍ ഇഷ്ടപ്പെടുമ്ബോള്‍ മറ്റു ചിലര്‍ക്ക് എല്ലാം വേഗം തീര്‍ക്കുന്നതാവും ഇഷ്ടം. ലൈംഗിക ബന്ധത്തില്‍, പുരുഷന്മാരില്‍ പത്തില്‍ ഒന്‍പതു പേര്‍ക്കും രതിമൂര്‍ച്ഛ അനുഭവപ്പെടുമ്ബോള്‍ സ്ത്രീകളില്‍ പത്തില്‍ ഏഴുപേര്‍ക്കു മാത്രമാണ് ഇത് അനുഭവിക്കാനാകുന്നത്.

കിടപ്പറയില്‍ സ്ത്രീകള്‍ ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളുണ്ട് അവ എന്തൊക്കെയെന്ന് നോക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • ലൈംഗികതയ്ക്കിടയില്‍ സെല്‍ഫ് കോണ്‍ഷ്യസ് ആകുന്നതിനെ സ്ത്രീകള്‍ വെറുക്കുന്നു.അതുപോലെ പൂര്‍വകേളികള്‍ മതിയാകാത്തതും രതിമൂര്‍ച്ഛ ലഭിക്കാത്തതും ഇടയ്ക്ക് തടസ്സങ്ങള്‍ വരുന്നതും ഇഷ്ടപ്പെടുന്നില്ല എന്നും സ്ത്രീകള്‍ അഭിപ്രായപ്പെടുന്നു.
  • പൂര്‍വകേളികള്‍ മതിയാകാത്തത് സ്ത്രീകളില്‍ വലിയ നിരാശയാണ് ഉണ്ടാക്കുന്നത്. ലൈംഗികത സന്തോഷം നിറഞ്ഞതാകാന്‍ പൂര്‍വകേളികള്‍ക്കായി സമയവും ഊര്‍ജ്ജവും ചെലവഴിക്കേണ്ടത് വളരെ പ്രധാനമാണ്.
  • ഒരു സ്ത്രീക്ക് പ്രസവശേഷം തന്റെ ശരീരത്തെക്കുറിച്ച്‌ അത്ര ആത്മവിശ്വാസം ഉണ്ടാകണമെന്നില്ല. താന്‍ എങ്ങനെയാണെന്ന ചിന്ത പലപ്പോഴും ഉണ്ടാകും. ഈ അഭംഗിയെപ്പറ്റി ഒരു സ്ത്രീയും പുരുഷനില്‍നിന്നു കേള്‍ക്കാന്‍ ആഗ്രഹിക്കില്ല. പുരുഷന്‍ നുണ പറഞ്ഞില്ലെങ്കിലും അവളെ കംഫര്‍ട്ടബിള്‍ ആക്കുകയും എല്ലാ അപൂര്‍ണതയോടും കൂടി അവളെ സ്‌നേഹിക്കുകയും വേണം.
  • പുരുഷന്‍ തന്റെ ലൈംഗികതയെക്കുറിച്ച്‌ സ്ത്രീയോട് പൊങ്ങച്ചം പറയാതിരിക്കുക. നിങ്ങള്‍ കിടപ്പറയില്‍ എങ്ങനെയാണെന്നും എത്ര പേരുമായി മുന്‍പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും കേള്‍ക്കാന്‍ ഒരു സ്ത്രീയും ഇഷ്ടപ്പെടില്ല.
  • രതിമൂര്‍ച്ഛ ലഭിച്ചോ എന്ന് ഇടയ്ക്കിടെ സ്ത്രീയോടു ചോദിക്കാതിരിക്കുക. ഇത് നിരാശാജനകമാണ്. സ്ത്രീയുടെ രതിമൂര്‍ച്ഛയെപ്പറ്റി നിരവധി കേട്ടുകേള്‍വികള്‍ ഉള്ളതിനാല്‍, ആകാംക്ഷ കൊണ്ടാവും ചോദിക്കുന്നത്. എന്നാല്‍ സ്ത്രീയോട് ഇതേക്കുറിച്ച്‌ ആവര്‍ത്തിച്ചു ചോദിക്കുന്നത് ഒഴിവാക്കണം.
  • സെക്‌സിനെക്കുറിച്ചുള്ള പ്രാഥമിക വിവരം പോണ്‍സൈറ്റുകളില്‍ നിന്നാണ് മിക്കവര്‍ക്കും ലഭിക്കുന്നത്. എന്നാല്‍ അതില്‍ കാണുന്നതെല്ലാം യഥാര്‍ഥ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ളതല്ല എന്നോര്‍ക്കുക. സ്ത്രീശരീരത്തെയും സ്ത്രീകളുടെ ഇഷ്ടാനിഷ്ടങ്ങളെയും മനസിലാക്കി സെക്‌സില്‍ ഏര്‍പ്പെടുക.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക