തിരുവനന്തപുരം : താലികെട്ടിന് മിനിറ്റുകള്‍ക്ക് മുന്‍പ് മാല ഊരിയെറിഞ്ഞ് വിവാഹത്തില്‍ നിന്നും പിന്മാറി വരന്‍.തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇതിന് പിന്നാലെ വരന്റെയും വധുവിന്റെ ബന്ധുക്കള്‍ തമ്മില്‍ കയ്യാങ്കളി നടന്നു. പോലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.ഇന്ന് രാവിലെയായിരുന്നു സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു വര്‍ഷം മുന്‍പായിരുന്നു വെഞ്ഞാറമൂട് സ്വദേശിയായ വധുവിന്റെയും നിയമപാലകനായ വരന്റെയും വിവാഹ നിശ്ചയം നടന്നത്. കൊറോണ ഭീതി ഒഴിഞ്ഞതിന് പിന്നാലെയാണ് വിവാഹം നടത്താനാണ് തീരുമാനിച്ചത്. വിവാഹത്തിന് ബന്ധുക്കളെയും നാട്ടുകാരെയും കൂട്ടുകാരെയുമാെക്കെ ഇരുകൂട്ടരും ക്ഷണിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇന്ന് രാവിലെ ഓഡിറ്റോറിയത്തിലെത്തിയ വരന്‍ വിവാഹത്തിന് മിനിറ്റുകള്‍ക്ക് മുന്‍പ് മാല ഊരിയെറിഞ്ഞ് വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഗള്‍ഫില്‍ നിന്ന് തന്റെയും സഹോദരിയുടെയും ഫോണില്‍ ഒരു യുവാവ് വിളിച്ചെന്നും കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുമായി അടുപ്പത്തിലാണെന്നും വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടുവെന്ന് യുവാവ് വെളിപ്പെടുത്തി.

ഇതോടെ രണ്ട് വീട്ടുകാരും തമ്മില്‍ കയ്യാങ്കളിയായി. സംഭവമറിഞ്ഞ് പോലീസ് എത്തിയതോടെ നിരവധി പേര്‍ സ്ഥലം വിട്ടു. തുടര്‍ന്ന് പോലീസാണ് വധുവിന്റെയും വരന്റെയും രക്ഷിതാക്കളെ വിളിച്ച്‌ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. നഷ്ടങ്ങള്‍ സ്വയം സഹിക്കാമെന്നും ഉണ്ടായ സംഭവങ്ങളെക്കുറിച്ച്‌ പരാതി ഒന്നുമില്ലെന്നുമുള്ള ധാരണയിലാണ് ഇരകൂട്ടരും പിരിഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക