ആ​റ്റി​ങ്ങ​ല്‍: ചി​റ​യി​ന്‍കീ​ഴ്​ 14കാ​ര​ന്‍റ മ​ര​ണം പ്രൊ​ഫൈ​ല്‍ ചി​ത്ര​ത്തി​ന് സാ​ഹ​സി​ക സെ​ല്‍​ഫി പകര്‍ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലെ​ന്ന് പൊ​ലീ​സ് നിഗ​മ​നം. ചി​റ​യി​ന്‍കീ​ഴ് മു​ട​പു​രം ക​ല്ലു​വി​ളാ​കം വീ​ട്ടി​ല്‍ ഷാ​ന​വാ​സ് സ​ജി​ന ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് സാ​ബി​ത്തി(14)​നെ​യാ​ണ് ​മാ​സം എ​ട്ടി​ന് വീ​ടു​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മൊ​ബൈ​ലി​ലെ വി​വി​ധ ​ഗെ​യി​മു​ക​ളി​ല്‍ ത​ന്‍റെ മു​ഖ​ ചി​ത്ര​മാ​യി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന ഫോട്ടോ എ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​​പ്പോ​ള്‍ ക​ഴു​ത്തി​ല്‍ ക​യ​ര്‍ കു​രു​ങ്ങി​യ​തെ​ന്നാ​ണ് സം​ശ​യം. പൊ​ലീ​സ് സൈ​ബ​ര്‍ വിഭാഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ര​ണം കാ​ര​ണം ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​ക​ട​മാ​കാ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൊ​ബൈ​ലി​ല്‍ ഗെ​യിം ക​ളി​ക്കു​ന്ന​ത് മാ​താ​വ് സ​ജി​ന വി​ല​ക്കി ഗെ​യി​മു​ക​ള്‍ നീ​ക്കം​ചെ​യ്തു. എ​ന്നാ​ല്‍ സാബി​ത്ത് ഗെ​യി​മു​ക​ള്‍ കാ​ല്‍ക്കു​ലേ​റ്റ​ര്‍ ആ​പ്ലി​ക്കേ​ഷ​നി​ല്‍ ക​ളി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് ക​ണ്ടെ​ത്തി. മൊബൈ​ലി​ല്‍നി​ന്ന് ക​ണ്ടെ​ത്തി​യ ഗെ​യി​മു​ക​ള്‍ കി​ല്ല​ര്‍ ഗെ​യി​മു​ക​ള​ല്ല. തു​ട​ര്‍ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഗെ​യി​മി​ന്‍റ പ്രൊ​ഫൈ​ല്‍ ചി​ത്രം മാ​റ്റു​ന്ന​തി​നി​ടെ ക​ഴു​ത്തി​ല്‍ ക​യ​ര്‍ കു​രു​ങ്ങി​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പൊ​ലീ​സ് എ​ത്തി​യ​ത്.

സം​ഭ​വ​ദി​വ​സം സാ​ബി​ത്ത് ക​ഴു​ത്തി​ല്‍ ക​യ​ര്‍ കു​രു​ക്കി ജ​ന​ലി​ല്‍ കെ​ട്ടി ഫോ​ട്ടോ എ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. അനു​ജ​ന്‍റ മൂ​ന്ന് വീ​ലു​ള്ള സൈ​ക്കി​ളി​ല്‍ ക​യ​റി​യാ​ണ് ഫോ​ട്ടോ എ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി. ഇ​തി​നി​ടെ സൈ​ക്ക​ള്‍ ഉ​രു​ണ്ട് നീ​ങ്ങി ക​യ​ര്‍ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി​യ​താ​കാ​മെ​ന്നാ​ണ്​ പൊ​ലീ​സ് ക​ണ്ടെ​ത്ത​ല്‍. ഇ​തി​നി​ടെ പ്രൊ​ഫൈ​ല്‍ ചി​ത്രം ദി​ശ തെ​റ്റി കെ​ട്ടി​ട​ത്തി​െന്‍റ ഭാ​ഗം പ​തി​ഞ്ഞ​താ​യി പൊ​ലീ​സ് ക​ണ്ടെ​ത്തി. അ​വ​സാ​നം പ​ക​ര്‍​ത്തി​യ ചി​ത്രം ഇ​താ​ണ്. ചി​റ​യി​ന്‍കീ​ഴ് എ​സ്.​എ​ച്ച്‌.​ഒ മു​കേ​ഷി​ന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക