​മേല്‍വിലാസക്കാരനു നല്‍കാതെ രജിസേ്റ്റ്ഡ് കത്ത് പൊട്ടിച്ചു വായിച്ച പോസ്റ്റുമാനും സൂപ്രണ്ടിനും ഒരു ലക്ഷം രൂപ പിഴ വിധിച്ച്‌ കോടതി. താവക്കരയിലെ ടി വി ശശിധരന്‍ എന്ന ആര്‍ട്ടിസ്റ്റാണ് പരാതി നല്‍കിയത്. ചിറയ്ക്കല്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനായിരുന്ന വേണുഗോപാല്‍ പോസ്റ്റല്‍ സൂപ്രണ്ട് കെ ജി ബാലകൃഷ്ണന്‍ എന്നിവരാണ് പ്രതികള്‍.

13 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പരാതിക്കാരന് അനുകൂലമായ വിധി വന്നത്. 2008 ജൂണ്‍30 ന് പുതിയപുരയില്‍ ഹംസ എന്ന മേല്‍വിലാസത്തില്‍ ശശിധരന്‍ എഴുതിയ രജിസേ്റ്റഡ് കത്താണ് പ്രതികള്‍ പൊട്ടിച്ചു വായിച്ചത്. ശേഷം ആള് സ്ഥലത്തില്ലെന്ന് റിമാറക്‌സ് രേഖപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു. കരാറുകാരനായ ഹംസക്കുട്ടിയായിരുന്നു ശശിധരന്റെ വീട് നിര്‍മ്മാണച്ചുമതല ഏറ്റെടുത്തിരുന്നത്. പണം വാങ്ങിയിട്ടും പണി പൂര്‍ത്തിയാക്കാത്ത കാര്യം ചോദ്യം ചെയ്താണ് കത്തെഴുതിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ അത് പോസ്റ്റുമാനായ വേണുഗോപാല്‍ വായിച്ചിട്ട് ഹംസക്കുട്ടിയോട് പറഞ്ഞെന്നാണ് ആരോപണം. വീടും പുരയിടവും ഹംസക്കുട്ടി മറിച്ച്‌ വിറ്റതും അതുകൊണ്ടാണെന്ന് ശശിധരന്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഇരുവര്‍ക്കുമെതിരെ ഇയാള്‍ പരാതി കൊടുക്കുകയും വകുപ്പുതല അന്വോഷണം നടത്തുകയും വേണുഗോപാല്‍ കുറ്റക്കാരനെന്നു കണ്ടെത്തി നടപടി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ മൂന്ന് മാസത്തിനു ശേഷം അതേ പോസ്റ്റ് ഓഫീസില്‍ നിയമനം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ ജില്ലാ ഉപഭോക്തൃ കോടതിെയ സമീപിക്കുകയായിരുന്നു. പ്രതികള്‍ 50000 രൂപ രണ്ട് മാസത്തിനകം നല്‍കണമെന്നാണ് ഉത്തരവ്. വൈകിയാല്‍ എട്ട് ശതമാനം പലിശ നല്‍കേനണ്ടി വരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക