മുംബൈ: ചോക്ലേറ്റ് നല്‍കി അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 20കാരന്‍ അറസ്റ്റില്‍.മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ രാംനഗറിലാണ് സംഭവം.നവംബര്‍ 14നാണ് കുട്ടി പീഡനത്തിന് ഇരയായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു 5 വയസുകാരിയെ അയല്‍വാസിയായ 20കാരന്‍ ചോക്ലേറ്റ് നല്‍കി വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് കേസ്.പോക്സോ ആക്‌ട് പ്രകാരം കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പിന് പുറമെ ഐപിസി സെക്ഷന്‍ 376 വകുപ്പും യുവാവിനെതിരെ ചുമത്തിയിട്ടുള്ളതായി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ യോഗേഷ് ചവാന്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക