ഏറെ കാലത്തിന് ശേഷം മലയാളികള്‍ തിയേറ്ററുകളില്‍ ആഘോഷമാക്കുന്ന ചിത്രമാണ് കുറുപ്പ്. മലയാള സിനിമയിലെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡും മറ്റ് റെക്കോര്‍ഡുകളും തകര്‍ത്താണ് കുറുപ്പ് പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചത്രം 50 കോടി കളക്ഷന്‍ ക്ലബ്ബില്‍ ഇടം നേടിയ വിവരം പങ്കുവെക്കുകയാണ് ചത്രത്തിന്റെ നിര്‍മാതാവും നടനുമായ ദല്‍ഖര്‍ സല്‍മാന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചത്രം 50 കോടി ക്ലബ്ബില്‍ ഉള്‍പ്പെട്ടത് തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും അനിശ്ചിതത്വത്തിന്റെയും സംശയത്തിന്റെയും എണ്ണമറ്റ ദിനങ്ങള്‍ക്ക് ഫലമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷകരോട് എങ്ങനെ നന്ദി പറയണമെന്ന് തനിക്കറിയില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.സിനിമയിലൂടെ ഏറ്റവും മികച്ചത് നല്‍കാന്‍ തങ്ങള്‍ ശ്രമിച്ചെന്നും, കുറുപ്പ് ഇഷ്ടപ്പെടണമെന്ന് തങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദഹം പറഞ്ഞു.‘ഞങ്ങളെ തുറന്ന കൈകളോടെ സ്വീകരിച്ചതിന് നന്ദി. തിയേറ്ററുകളിലേക്ക് തിരിച്ചെത്തിയതിന് നന്ദി. ഞങ്ങള്‍ക്ക് ഇത്രയും സ്‌നേഹം തന്നതിന് നന്ദി.

ഇത് എന്റേതോ ഞങ്ങളുടെ ടീമിന്റെയോ വിജയം മാത്രമല്ല. ഇത് എല്ലാവരുടെയും വിജയമാണ്.ഇനിയും കൂടുതല്‍ സിനിമകള്‍ തിയേറ്ററുകളില്‍ എത്തണം. നമുക്ക് സാധാരണ നിലയിലേക്ക് മടങ്ങാം. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിങ്ങള്‍ ഓരോരുത്തര്‍ക്കും ഒരുപാട് സ്‌നേഹവും നന്ദിയും അറിയിക്കുന്നു,’ ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ എഴുതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക