എംബിബിഎസ് പഠിച്ച വ്യക്തി എംബിബിഎസ് ചികിത്സ നടത്തിയാല്‍ മതിയെന്ന ഷംസീര്‍ എംഎല്‍എയുടെ പ്രസംഗം വൈറല്‍. കഴിഞ്ഞ ദിവസം സഭയില്‍ നടത്തിയ പ്രസംഗമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാവുന്നത്.

ആശുപത്രിയ്ക്ക് അകത്ത് എംബിബിഎസ് എന്ന ബോര്‍ഡ് വച്ച്‌ കൊണ്ട് അവന്‍ പീടിയാട്രിക്സ് ചികില്‍സ കൊടുക്കുന്നു. ഗൈനക്കോളജിയും അടക്കമുള്ള ചികിത്സ നടത്തുന്ന കള്ളനാണയങ്ങളെ നമുക്ക് തിരിച്ചറിയാന്‍ കഴിയണമെന്നാണ് എം.എല്‍.എ പറയുന്നത്. എംബിബിഎസുകാരന്‍ എംബിബിഎസ് ചികില്‍സ നടത്തിയാല്‍ മതിയെന്നും അദ്ദേഹം പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കുണ്ഡിതപ്പെടരുത്..ആളൊരു പണ്ഡിതനാണെന്ന് തോന്നുന്നുവെന്ന് കുറിച്ച്‌ മുന്‍ വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബ് ഈ വീഡിയോ പങ്കുവെച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. വ്യാജ വൈദ്യത്തിനെതിരായുള്ള നിയമനിര്‍മ്മാണ അവതരണ വേളയിലാണ് ഷംസീര്‍ എം.എല്‍.എ ഇക്കാര്യം പറഞ്ഞത്. ചര്‍ച്ചയാവുന്ന ഈ വിഷയം രാഷ്ട്രീയ എതിരാളികള്‍ ഇത് ആയുധമാക്കുന്നുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക