വണ്‍പ്ലസ് നോര്‍ഡ് 2 5ജി സ്മാര്‍ട്ട് പൊട്ടിത്തെറിച്ചതായി യുവാവ്. സുഹിത്ശര്‍മ്മ എന്ന യുവാവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പൊള്ളലേറ്റ ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു. എന്നാല്‍ സംഭവത്തില്‍ വണ്‍ പ്ലസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫോണിന്റെ വലതുവശം കത്തിയ നിലയിലാണ്.

‘നിങ്ങളില്‍ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിങ്ങളുടെ ഉല്‍പ്പന്നം എന്താണ് ചെയ്തതെന്ന് കാണുക. അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാവുക. ആളുകളുടെ ജീവിതവുമായി കളിക്കുന്നത് നിര്‍ത്തുക’ സുഹിത് ശര്‍മ ട്വിറ്റില്‍ കുറിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നവംബര്‍ മൂന്നിന് പങ്കുവെച്ച ട്വീറ്റ് കഴിഞ്ഞ ദിവസമാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. വണ്‍പ്ലസ് നോര്‍ഡ് എന്ന ഫോണിന്റെ പിന്‍ഗാമിയായി ജൂലായിലാണ് വണ്‍പ്ലസ് 2 5ജി പുറത്തിറക്കിയത്. ഓഗസ്റ്റില്‍ തന്നെ വണ്‍പ്ലസ് നോര്‍ഡ് 2 5ജി പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക