‘ഇക്ക ഈ സൈസ് എടുക്കാത്ത് ആണല്ലോ..’ എന്ന് സൈബർ ഇടങ്ങളിൽ ഇറങ്ങിയ ആ കുസൃതി ചോദ്യവും ട്രോളുകളും സത്യമാണെന്ന് ചിരിയോടെ സമ്മതിച്ച് ദുൽഖർ സൽമാൻ. കുറുപ്പ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി ട്രെയിലർ മമ്മൂട്ടിയുടെ ഔദ്യോഗിക പേജിലും പങ്കുവച്ചിരുന്നു. സാധാരണ ദുൽഖർ ചിത്രങ്ങളുടെ പ്രമോഷൻ മമ്മൂട്ടി ഒട്ടും തന്നെ ചെയ്യാറില്ല. മമ്മൂട്ടി ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ദുൽഖർ ഫോണെടുത്ത് പോസ്റ്റ് ചെയ്തതാകും എന്നായിരുന്നു അന്നു വന്ന ട്രോളുകൾ. ഇത് ശരിയാണെന്ന് ദുൽഖർ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘സാധാരണ ഒരു സിനിമയുടെ പ്രമോഷന് വേണ്ടിയും ആരോടും ഒന്നും പറയാറില്ല. പക്ഷേ ഇത് ഇത്ര വലിയൊരു സിനിമ ആയതുെകാണ്ടും കോവിഡ് പോലൊരു പ്രതിസന്ധി മുന്നിലുള്ളത് െകാണ്ടും ‍ഞാൻ തന്നെ പലരോടും അപേക്ഷിച്ചു. വീട്ടിലും പറഞ്ഞു. പ്ലീസ് ഈ പടമെങ്കിലും ഒന്ന് ഷെയർ ചെയ്യൂ. എനിക്കുവേണ്ടി, പ്ലീസ്.. പിന്നെ ഞാന്‍ ഫോണെടുക്കുകയാണെന്ന് പറഞ്ഞു. എന്നിട്ട് ഞാന്‍ തന്നെ ഷെയര്‍ ചെയ്തതാണ്..’ ചിരിയോടെ ദുൽഖർ പറഞ്ഞു. വിഡിയോ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക