കൊച്ചി: ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് യുവാക്കളെ എസ്‌ഐ മര്‍ദിച്ചതായി പരാതി. നവംബര്‍ ഒന്നിന് രാത്രി 11 മണിക്കാണ് സംഭവം. എസ്‌ഐ യുവാക്കളെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കൊച്ചിയില്‍ ഒരു ഇന്റര്‍വ്യൂവിന് എത്തിയ കോഴിക്കോട് സ്വദേശി മിഥുന്‍, സുഹൃത്തായ കൊല്ലം സ്വദേശി സെയ്ദാലി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ആലുവ റൂറല്‍ എസ്പിക്ക് യുവാക്കള്‍ പരാതി നല്‍കി.

ജീപ്പില്‍ നിന്ന് പുറത്തിറങ്ങി വന്ന് എസ്‌ഐ യുവാക്കളെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ ചെന്ന് ബൂട്ടിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തൊട്ടടുത്ത ദിവസം അഭിമുഖത്തിന് പോകുന്നതിന് മുന്‍പ് ചോറ്റാനിക്കര ക്ഷേത്രത്തില്‍ പോകണം എന്ന് മിഥുന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സെയ്ദാലി ഒപ്പം പോയത്. നടയടച്ചതിനാല്‍ രാത്രി ക്ഷേത്ര പരിസരത്ത് കിടന്ന ശേഷം രാവിലെ തൊഴുത് മടങ്ങാം എന്നായിരുന്നു ആദ്യം തീരുമാനിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ എറണാകുളത്തേക്ക് മടങ്ങാനൊരുങ്ങി വാഹനം കാത്ത് നില്‍ക്കുന്നതിനിടെയാണ് ചോറ്റാനിക്കര പൊലീസിന്റെ വാഹനം അതുവഴി എത്തിയത്. യുവാക്കളെ കണ്ട് വാഹനം നിര്‍ത്തി പുറത്തിറങ്ങിയ എസ്‌ഐ പേര് ചോദിച്ചു. ഇതര മതത്തിലുള്ളയാള്‍ക്ക് ക്ഷേത്രത്തില്‍ എന്താണ് കാര്യം എന്ന് ചോദിച്ചാണ് മര്‍ദിച്ചതെന്ന് പരാതിക്കാരനായ സെയ്ദലി പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക