ചെന്നൈ: ദീപാവലി ആഘോഷിക്കാന്‍ സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച്‌ അച്ഛനും മകനും മരിച്ചു. പുതുച്ചേരിയിലാണ് ദാരുണമായ സംഭവമുണ്ടായത്. 37 കാരനായ കലൈയരശനും ഏഴ് വയസുകാരനായ മകന്‍ പ്രദീഷുമാണ് മരിച്ചത്. അപകടത്തില്‍ റോഡിലൂടെ പോവുകയായിരുന്ന മൂന്ന് ബൈക്ക് യാത്രികര്‍ക്കും പരുക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് പുതുച്ചേരിയിലെ കാട്ടുക്കുപ്പത്തുവച്ചായിരുന്നു അപകടം.

ഭാര്യ വീട്ടില്‍ പോയി മകനേയും കൂട്ടി ദീപാവലി ആഘോഷിക്കാന്‍ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു കലൈയരശന്‍. വഴിയില്‍ വെച്ച്‌ രണ്ട് വലിയ സഞ്ചിയില്‍ പടക്കം വാങ്ങി. മകനെ സ്‌കൂട്ടറിന്റെ മുന്നില്‍ നിര്‍ത്തി സൈഡില്‍ പടക്കം വെച്ചായിരുന്നു യാത്ര. അപ്രതീക്ഷിതമായി ഒരു സഞ്ചിയിലെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക