തിരുവനന്തപുരം: മലയാളികളെ ഒന്നടങ്കം കേരള പത്ര-ചാനലുകള്‍ പറ്റിച്ചെന്ന് തുറന്നു പറഞ്ഞ് ജോണ്‍ ബ്രിട്ടാസ്. 2019 ലെ ലോകസഭാ ഇലക്ഷന് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് മുന്നണി അധികാരത്തില്‍ വരുമെന്ന് ഊതിപെരുപ്പിച്ചു കാട്ടുകയായിരുന്നു മാധ്യമങ്ങളെന്നാണ് ജോണ്‍ ബ്രിട്ടാസ് തുറന്നു പറഞ്ഞത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകുമെന്നും പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി പദത്തിന് തൊട്ടടുത്തെത്തുമെന്നും മാധ്യമങ്ങള്‍ തള്ളിയതായി ബ്രിട്ടാസ് പറയുന്നു.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രിട്ടാസ് ഇപ്രകാരം പറയുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്ദിരാഗാന്ധിയെ പോലെ സാരിയുടുത്ത പ്രിയങ്കയുടെ വലിയ കട്ടൗട്ടുകള്‍ ആണ് കേരളത്തില്‍ കാണാനായത്. ഇന്ദിര മുതല്‍ പ്രിയങ്ക വരെയുള്ളവരുടെ ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രിയങ്കഗാന്ധിയുടെ ഗംഗാ യാത്രയെ ഇരുകരകളിലും നിന്ന് ആയിരക്കണക്കിന് ജനങ്ങള്‍ ആരവത്തോടെ സ്വീകരിച്ചു എന്ന വാര്‍ത്ത തന്നെ വലിയ കളവാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വെറും അഞ്ചാള്‍ മാത്രമുള്ള ഒരു ബോട്ട് യാത്രയാണ് മാധ്യമങ്ങള്‍ ഇപ്രകാരം പൊലിപ്പിച്ചു കാട്ടിയത്. ഒരു പൂച്ചകുഞ്ഞു പോലും ഇത് കാണാനുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക