ഐടി കമ്പനികളില്‍ പബ്ബുകളും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ആരംഭിക്കുന്നതുമായുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കൊവിഡ് കാലമായതിനാല്‍ പുതുതായി പബ്ബുകളോ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളോ ആരംഭിക്കാന്‍ സാധിച്ചില്ലെന്നും വരും ദിവസങ്ങളില്‍ അത്തരം നടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമസഭയിലെ ചോദ്യോത്തരവേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രി പറഞ്ഞത്

സമൂഹത്തിന്റെ ഭാഗമായി വരുന്ന പ്രശ്‌നമാണിത്. പുതുതായി ഐടി കമ്പനികള്‍ വരുമ്പോള്‍ ആ കമ്പനികളില്‍ ജീവനക്കാരായി വരുന്ന യുവതയ്ക്ക് മറ്റ് ഐടി മേഖലകളില്‍, അല്ലെങ്കില്‍ ഐടി കേന്ദ്രങ്ങളില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ഇവിടെ ഇല്ല എന്നത് ഒരു കുറവായി വരുന്നുണ്ട്.കേരളത്തില്‍ പുതുതായി സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് വേണ്ടി ചില കമ്പനികള്‍ തയ്യാറായി അതിന്റെ പ്രതിനിധികളെ ഇവിടേക്ക് അയക്കുമ്പോള്‍ അവര്‍ ചില കുറവുകള്‍ ഇവിടെയുണ്ട് എന്ന റിപ്പോര്‍ട്ട് കമ്പനികള്‍ക്ക് നല്‍കുന്നുണ്ട്. ആവശ്യമായ പബ്ബില്ല എന്നതെല്ലാമാണ് അതില്‍ പെടുന്നത്. കൊവിഡ് കാലമായതിനാല്‍ പക്ഷേ പുതുതായി പബ്ബുകള്‍ തുടങ്ങിയിട്ടില്ല. ഇനി വരുന്ന ദിവസങ്ങളില്‍ ആലോചനയുമായി മുന്നാട്ട് പോകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക