കോട്ടയം: എം.സി. റോഡില്‍ കുറവിലങ്ങാട് മോനിപ്പള്ളിയിലുണ്ടായ അപകടത്തില്‍ മരിച്ചത് പന്തളം സ്വദേശികളായ യുവാക്കള്‍. പന്തളം പറന്തല്‍ കൊത്തിലുവിള വീട്ടില്‍ ഗോപാലകൃഷ്ണപിള്ള മകന്‍ ശ്രീജിത്ത് (33), കലതിവിള വീട്ടില്‍ ഭാസ്‌കരന്‍ മകന്‍ മനോജ് (33) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റ ടോറസ് ലോറി ഡ്രൈവര്‍ സോമനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുഹൃത്തിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ അയച്ച ശേഷം മടങ്ങി വരുന്നതിനിടെയുണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടു പേരും തല്‍ക്ഷണം മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്ക് കുറുവിലങ്ങാട് മോനിപ്പള്ളി ഷാപ്പിന് മുന്നിലായിരുന്നു അപകടം. നെടുമ്പാശേരി വിമാനത്താവളത്തില്‍ സുഹൃത്തായി യുവാവിനെ കൊണ്ട് വിട്ടശേഷം മടങ്ങുകയായിരുന്നു ഇവര്‍. ഈ സമയം എതിര്‍ദിശയില്‍ നിന്നുവന്ന ടോറസ് ലോറി ഇവരുടെ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാറിനുള്ളില്‍ രണ്ടു പേരും കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടു പേരെയും പോലീസ് സംഘവും അഗ്നിരക്ഷാ സേനയും എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാറില്‍ ഇടിച്ച ശേഷം വെട്ടിച്ചുമാറ്റിയ ടോറസ് ലോറി സമീപത്തെ തോട്ടിലേക്കു മറിഞ്ഞിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് ടോറസ് ലോറിക്കുള്ളില്‍ നിന്നും ഡ്രൈവര്‍ സോമനെ പുറത്തെടുത്തത്.

സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറവിലങ്ങാട്ട് നിന്നും കൂത്താട്ടുകുളത്തിനു ലോഡുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് വിവരം കുറവിലങ്ങാട് പോലീസില്‍ അറിയിച്ചു. എന്നാല്‍, നാട്ടുകാര്‍ ആരും രക്ഷാപ്രവര്‍ത്തനം നടത്താനോ പരിക്കേറ്റവരെ പുറത്തെടുക്കാനോ തയാറായില്ല. തുടര്‍ന്ന്, കുറവിലങ്ങാട് പോലീസ് സ്ഥലത്ത് എത്തിയാണ് അപകടത്തില്‍ മരിച്ചവരെ കാറില്‍ നിന്നും പുറത്തെടുത്തത്. തുടര്‍ന്ന്, ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക