മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഇന്നു ജയില്‍ മോചിതനാകില്ല. വൈകീട്ട് അഞ്ചരക്കുള്ളില്‍ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആര്യന്റെ അഭിഭാഷകര്‍ക്ക് സാധിക്കാത്തതാണ് ഇതിന് കാരണം.

ജയില്‍ ചട്ടപ്രകാരം റിലീസ് ഉത്തരവ് വൈകീട്ട് അഞ്ചരക്കുള്ളില്‍ ജയിലിന് പുറത്തെ ബെയില്‍ ബോക്സില്‍ ലഭിക്കണം. എന്നാല്‍ ഇതിനായി അഭിഭാഷകര്‍ ശ്രമിച്ചെങ്കിലും സമയപരിധി കഴിഞ്ഞിരുന്നു. ശനിയാഴ്ച രാവിലെ ആര്യന്‍ ജയില്‍ മോചിതനാകുമെന്ന് ആര്‍തര്‍ റോഡ് ജയില്‍ അധികൃതര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം നിന്നത് ബോളിവുഡ് നടി ജൂഹി ചൗളയാണ്. ഒരു ലക്ഷം രൂപയുടെ ആള്‍ജാമ്യത്തില്‍ ഒപ്പ് വെച്ചത്.

മുംബൈ ആര്‍തര്‍ റോഡ് ജയിലിലേക്ക് ആര്യന്റെ ജാമ്യ രേഖകള്‍ എത്താന്‍ ഈ നടപടിക്രമം പൂര്‍ത്തീകരിക്കണമായിരുന്നു. കുട്ടി ഇനി വീട്ടിലെത്തുമെന്നും, ഇത് വലിയ ആശ്വാസമാണെന്നും ജൂഹി ചൗള മാധ്യമങ്ങളോട് പ്രതികരിച്ചു. ആര്യന്‍ ഖാന്റെ കുടുംബസുഹൃത്താണ് ബോളിവുഡ് താരം ജൂഹി ചൗള.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക