മുംബൈ: ആഢംബര കപ്പലിലെ ലഹരി കേസില്‍ ആര്യന്‍ ഖാന്റേയും കൂട്ടു പ്രതികളുടെയും ജാമ്യാപേക്ഷ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. എന്‍ഡിപിഎസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പ്രാരംഭ ഘട്ടത്തില്‍ ആയതിനാല്‍ ആര്യന്‍ ഖാന് ജാമ്യം നല്‍കരുതെന്ന് ഇന്ന് ഹരജി പരിഗണിക്കുമ്ബോള്‍ എന്‍സിബി കോടതിയില്‍ വാദിക്കും.

ആര്യന്റെ വാട്‌സപ് സന്ദേശങ്ങളും എന്‍സിബി കോടതിക്ക് കൈമാറും. ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ചത് വഴി കേസിലെ വിദേശബന്ധം വ്യക്തമായതായും എന്‍സിബി അറിയിക്കും. എന്നാല്‍ കേസിനാസ്പദമായ തെളിവുകളൊന്നും തന്റെ പക്കല്‍ നിന്നും ലഭിച്ചില്ലെന്നായിരിക്കും ആര്യന്റെ വാദം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം കേസില്‍ ആരോപണ വിധേയനായ എന്‍സിബി സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കടെ ഇന്ന് എന്‍സിബി ഡിജിയെ കണ്ടേക്കും. സമീര്‍ വാങ്കടെ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. വാങ്കടെക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ എന്‍സിബി ഡിജിയെ കണ്ട് സമീര്‍ വാങ്കടെ കാര്യങ്ങള്‍ വിശദീകരിച്ചേക്കും. ജോലിയുടെ ഭാഗമായി ഡല്‍ഹിയില്‍ എത്തിയതാണെന്നാണ് വാങ്കഡെയുടെ വിശദീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക