കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മോണ്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി.

മോണ്‍സന്റെ സ്ഥാപനത്തില്‍ മുന്‍പ് ജോലി ചെയ്തിരുന്ന യുവതിയാണ് പരാതി നല്‍കിയത്.സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സമയത്ത് മോണ്‍സണ്‍ പീഡിപ്പിച്ചു എന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ക്രൈംബ്രാഞ്ചിനാണ്‌ പരാതി നല്‍കിയത്. യുവതിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന മറ്റൊരു കേസും മോണ്‍സന്റെ പേരിലുണ്ട്. മോണ്‍സന്റെ വീട്ടു ജോലിക്കാരിയുടെ മകളെ ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണ് കേസ്.എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മുന്‍ ജീവനക്കാരിയും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക