തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ഇന്നുകൂടി അപേക്ഷിക്കാം.ഇന്നു വൈകീട്ട് അഞ്ചുമണി വരെയാണ് അപേക്ഷിക്കാനാകുക. മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ട് സീറ്റ് കിട്ടാത്തവര്‍ക്കും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കുമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്.സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ജില്ലകളില്‍ അവശേഷിക്കുന്നത് 41,523 സീറ്റുകളാണെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും മുഖ്യ അലോട്ട്‌മെന്റില്‍ സീറ്റ് ലഭിച്ചിട്ടും പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും അപേക്ഷിക്കാനാകില്ല. വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവരെയും പരിഗണിക്കില്ല.

വിഎച്ച്‌എസ് സി സപ്ലിമെന്ററി പ്രവേശനം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹയര്‍സെക്കന്‍ഡറി ( വൊക്കേഷണല്‍) മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്നു കൂടി അപേക്ഷിക്കാം. ഇന്നു വൈകീട്ട് (ഒക്ടോബര്‍ 28) അഞ്ചു വരെയാണ് അപേക്ഷിക്കാനാകുക. മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കാം.തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sdmission.dge.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക