കോഴിക്കോട്: ഹഷീഷ്​ ഓയിലുമായി യുവതിയുള്‍പ്പെടെ നാലുപേര്‍ അറസ്​റ്റില്‍. ചേവരമ്ബലം സ്വദേശി ഇടശേരി മീത്തല്‍ ഹരികൃഷ്ണന്‍ (24), ചേവായൂര്‍ സ്വദേശി വാകേരി ആകാശ് (25), ചാലപ്പുറം സ്വദേശി പുതിയകോവിലകം പറമ്ബില്‍ രാഹുല്‍ (25), മലപ്പുറം താനൂര്‍ സ്വദേശിനി കുന്നുപുറത്ത് ബിജിലാസ് (24) എന്നിവരെയാണ്​ മെഡിക്കല്‍ കോളജ് പൊലീസ്​ അറസ്​റ്റുചെയ്​തത്​.

വ്യാ​ഴാഴ്​ച രാത്രി ​മാങ്കാവിലെ സ്വകാര്യ ആശുപത്രിക്കടുത്തുള്ള ഹോട്ടലിന് സമീപത്തുനിന്ന്​ കല്ലിട്ടനടയിലേക്കുള്ള റോഡില്‍ നിന്നാണ്​ ഇവര്‍ പിടിയിലായത്​. നാലുപേരെ സംശയസാഹചര്യത്തില്‍ കണ്ടതോ​ടെ പട്രോളിങ്​ നടത്തുകയായിരുന്ന പൊലീസ്​ സംഘം ഇവരു​ടെ അടുത്തെത്തി കാര്യങ്ങള്‍ തിരക്കുകയായിരുന്നു. പരസ്​പര വിരുദ്ധമായി സംസാരിച്ചതോടെ പൊലീസ്​ ഹരികൃഷ്ണ​ന്‍റ ബാഗ്​ പരിശോധിച്ചു .​ നാല് പ്ലാസ്​റ്റിക് കുപ്പികളിലായി സൂക്ഷിച്ച 24 ഗ്രാം ഹഷീഷ് ഓയിലാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ.എല്‍ -11 എ.എന്‍ -8650, കെ.എല്‍ -11 ബി.യു -6231 എന്നീ നമ്ബറുകളിലുള്ള സ്​കൂട്ടറുകളും പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ കോഴിക്കോട്​ വൈ.എം.സി.എ റോഡില്‍നിന്നാണ്​ മയക്കുമരുന്ന് ലഭിച്ചതെന്നാണ്​ ഇവര്‍ മൊഴി നല്‍കിയത്​. എന്നാല്‍, ആരാണ് ലഹരി നല്‍കിയതെന്നതിനെ കുറിച്ച്‌ വ്യക്​തമായിട്ടില്ല. വില്‍പനക്കായാണ് ഹഷീഷ് ഓയില്‍ എത്തിച്ചതെന്നാണ് സംശയിക്കുന്നത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക