തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. ഒക്ടോബറില്‍ എല്ലാ ദിവസവും എന്ന നിലയില്‍ വില വര്‍ധിപ്പിക്കുന്ന അവസ്ഥയാണുള്ളത്. സംസ്ഥാനത്ത് ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഒരു മാസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 7 രൂപ 37 പൈസയും പെട്രോളിന് 5 രൂപ 70 പൈസയുമാണ് വര്‍ധിച്ചത്.

തിരുവനന്തപുരത്ത് പെട്രോളിന് 109.20, ഡീസലിന് 102.75 പൈസയും, കൊച്ചിയില്‍ പെട്രോളിന് 107.20 പൈസയും ഡീസലിന് 100.85യുമാണ് ഇന്നത്തെ ഇന്ധന വില. രാജ്യാന്തര വിപണിയിലെ എണ്ണ വിലയില്‍ ഉണ്ടായ വര്‍ധനവ് പ്രാദേശിക ഇന്ധന വില കുതിക്കാന്‍ കാരണമാകുന്നുവെന്നാണ് എണ്ണകമ്ബനികളുടെ വാദം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക