തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ണ്‍ പ്രവേശനം സംബന്ധിച്ച്‌ ചര്‍ച്ച നടത്താന്‍ ക​ഴി​ഞ്ഞ​ദി​വ​സം മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​ത്യേ​ക യോ​ഗം ചേ​ര്‍​ന്നതിന്റെ അടിസ്ഥാനത്തില്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി മു​ഖ്യ​മ​ന്ത്രി​ക്ക്​ റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കി. നി​ല​വി​ലു​ള്ള പ്ര​വേ​ശ​ന സ്ഥി​തി​വി​വ​ര​വും പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ളു​ടെ ഏ​ക​ദേ​ശ ക​ണ​ക്കും ഉ​ള്‍​പ്പെ​ടു​ത്തിയാണ് വിദ്യാഭ്യാസ മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​ക്ക്​ കു​റി​പ്പ്​ ന​ല്‍​കി​യ​ത്. പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ന്‍ സാ​ധ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ളും കു​റി​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സീ​റ്റ്​ ക്ഷാ​മ​മു​ള്ള ജി​ല്ല​ക​ളി​ല്‍ പ​ത്ത്​ ശ​ത​മാ​നം വ​രെ സീ​റ്റ്​ വ​ര്‍​ധ​ന, താ​ല്‍​ക്കാ​ലി​ക ബാ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്കു​ക, കു​ട്ടി​ക​ളി​ല്ലാ​ത്ത ബാ​ച്ചു​ക​ള്‍ സീ​റ്റ്​ ക്ഷാ​മ​മു​ള്ള ജി​ല്ല​ക​ളി​ലേ​ക്ക്​ ട്രാ​ന്‍​സ്​​ഫ​ര്‍ ചെ​യ്യു​ക എ​ന്നി​വ​യാ​ണ്​ പ​രി​ഹാ​ര​മാ​ര്‍​ഗ​മാ​യി നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ര​ണ്ടാം അ​േ​ലാ​ട്ട്​​മെന്‍റ്​ പ്ര​കാ​ര​മു​ള്ള പ്ര​വേ​ശ​ന​വും എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലെ ക​മ്യൂ​ണി​റ്റി, മാ​നേ​ജ്​​മെന്‍റ്​ ക്വോ​ട്ട സീ​റ്റു​ക​ളി​ലെ ​പ്ര​വേ​ശ​ന​വും അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക്​ ത​യാ​റാ​ക്കി​യി​രു​ന്നു.ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചു​ള്ള കു​റി​പ്പാ​ണ്​ മ​ന്ത്രി ശി​വ​ന്‍​കു​ട്ടി മു​ഖ്യ​മ​ന്ത്രി​ക്ക്​ ന​ല്‍​കി​യ​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സീ​റ്റ്​ ക്ഷാ​മം ഏ​റ്റ​വും അ​ധി​ക​മു​ള്ള മ​ല​പ്പു​റം ജി​ല്ല​യി​ല്‍ മാ​ത്രം ഏ​ക​ജാ​ല​ക​ത്തി​ല്‍ അ​പേ​ക്ഷി​ച്ച 27000 ​കു​ട്ടി​ക​ള്‍​ക്ക്​ പ്ര​വേ​ശ​നം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്​ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്​ പു​റ​മെ കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്​ ജി​ല്ല​ക​ളി​ലെ സീ​റ്റ്​ കു​റ​വും ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക