പൃഥ്വിരാജിന്റെ ക്രൈം ത്രില്ലര്‍ ‘കോള്‍ഡ് കേസിന്റെ’ ടീസര്‍ പുറത്തിറക്കി ആമസോണ്‍ പ്രൈം വീഡിയോ. ആന്റോ ജോസഫ് ഫിലിംസ്, പ്ലാന്‍ ജെ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശ്രീനാഥ് വി നാഥാണ്. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകളും, അതീന്ദ്രീയ ഘടകങ്ങളും നിറഞ്ഞ അന്വേഷണാത്മക ക്രൈം ത്രില്ലറാണ് കോള്‍ഡ് കേസ്.

കൊലപാതകത്തെക്കുറിച്ച്‌ അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ ചുറ്റും നടക്കുന്ന അതീന്ദ്രീയ സംഭവങ്ങള്‍ക്കിടയില്‍ കാര്യങ്ങളെ യുക്തിപൂര്‍വം വീക്ഷിക്കാനുള്ള ആശയക്കുഴപ്പത്തിലാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് അദിതി ബാലനാണ്. നായികയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണവും വിചിത്രവുമായ സംഭവങ്ങളോടൊപ്പം, മാനസികനില തെറ്റിയ ഒരു കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളും നിറഞ്ഞതാണ് കോള്‍ഡ് കേസ്. ആമസോണ്‍ പ്രൈമില്‍ ജൂണ്‍ 30ന് സിനിമ റിലീസ് ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക