തന്റെ പതിനഞ്ചാം വയസ്സിലാണ് പൃഥ്വിരാജിന് അച്ഛൻ സുകുമാരനെ നഷ്ടപ്പെടുന്നത്. ചേട്ടനായ ഇന്ദ്രജിത്തിന് അന്ന് പതിനെട്ട് വയസ്സ് പ്രായം. അവിടെ നിന്നും അമ്മ മല്ലികയുടെ തണലിലാണ് മക്കള് രണ്ട് പേരും വളർന്നത്. ഇപ്പോൾ മലയാള സിനിമയില് അച്ഛനോളമോ അതിനു മേലെയോ വളര്ന്നു കഴിഞ്ഞ താരങ്ങളാണ് ഇരുവരും.

എന്നാല്‍, തങ്ങളുടെ വിജയം കാണാൻ അച്ഛനില്ലാതെ പോയല്ലോ എന്നത് പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും സംബന്ധിച്ച്‌ എക്കാലത്തേയും നികത്താനാവാത്ത നഷ്ടമാണ്. അച്ഛനെ കുറിച്ചും അച്ഛനില്ലായ്മയെ കുറിച്ചും പൃഥ്വിരാജ് മുൻപൊരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ആ നഷ്ടത്തിന്റെ തീവ്രതയ്ക്ക് അടിവരയിടുന്നതാണ്.ഒരു ഓണ്‍ലൈൻ അഭിമുഖത്തിനിടയിലാണ് പൃഥ്വി മനസ്സു തുറന്നത്. പൃഥ്വിരാജിനു പിന്നിലെ ചുമരില്‍ സുകുമാരന്റെ ചിത്രം കണ്ട്, “അദ്ദേഹമുണ്ടായിരുന്നെങ്കില്‍ ഈ മകന്റെ വളർച്ച എങ്ങനെ കാണുമായിരുന്നു?” എന്നായിരുന്നു അവതാരകന്റെ ചോദ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“എന്റെ ലൈഫിലെ ഏറ്റവും വലിയ നികത്താനാവാത്ത സങ്കടം, എന്റെ ചേട്ടന്റെയും എന്റെയും സക്സസ് എൻജോയ് ചെയ്യാൻ അച്ഛനുണ്ടായില്ലല്ലോ എന്നതാണ്. എന്റെ വളരെ അടുത്ത സുഹൃത്താണ് ചാലു (ദുല്‍ഖർ)). മമ്മൂക്കയ്ക്ക് ഒരു ഗിഫ്റ്റ് വാങ്ങി കൊടുക്കുമ്ബോഴൊക്കെ ദുല്‍ഖർ വല്ലാതെ എൻജോയ് ചെയ്യുന്നുണ്ട്. അതില്‍ ദുല്‍ഖർ വളരെ പ്രൈഡാണ്. എനിക്കത് പറ്റുന്നില്ല എന്നതില്‍ സങ്കടമുണ്ട്,” പൃഥ്വിരാജിന്റെ വാക്കുകളിങ്ങനെ.

മുൻപൊരിക്കല്‍ ഒരു ഫാദേഴ്സ് ഡേയിലും അച്ഛനെ കുറിച്ചുള്ള മനോഹരമായൊരു കുറിപ്പ് പൃഥ്വിരാജ് പങ്കിട്ടിരുന്നു. “എല്ലാ ആണ്മക്കളും ചെയ്യുന്നത് പോലെ ഞാനും എന്റെ അച്ഛനെ ആരാധിച്ചിരുന്നു. എന്റെ സുഹൃത്തും നായകനും വഴികാട്ടിയുമെല്ലാം അച്ഛനായിരുന്നു. പെട്ടന്ന് വളര്ന്നു വലുതാവാൻ ഞാൻ ആഗ്രഹിച്ചിരുന്നു, അച്ഛനോടൊപ്പം ‘man to man’ രീതിയിലൽ ഇടപെടാൻ. എല്ലാ കാര്യങ്ങളെയും കുറിച്ച്‌ അറിവുള്ള ആളായിരുന്നു അച്ഛൻ എന്നാണ് എന്റെ ഓര്മ്മ. ഞാന് വളര്ന്ന് യൗവനത്തിന്റെ പടിയിൽ എത്തിയപ്പോഴേക്കും എനിക്ക് അച്ഛനെ നഷ്ടപ്പെട്ടു. അച്ഛനോടൊപ്പം ചെയ്യാന് കഴിയാതെ പോയ ചെറുതും വലുതുമായ ഒരുപാട് കാര്യങ്ങൾ ജീവിതത്തില് ബാക്കി നിന്നു.

അതിനേക്കാൾ ഉപരി, ‘അച്ഛന് പോകുമെന്ന് നേരത്തെ അറിഞ്ഞിരുന്നെകിൽ…’ എന്നൊരു തോന്നൽ എന്നെ ഹതാശനാക്കിത്തീര്ത്തു. അപ്പോൽ മുതൽ, അച്ഛനെ ഞാൻ അറിഞ്ഞത് അദ്ദേഹത്തിനെ പരിചയമുള്ളവര് പറഞ്ഞ ചെറുതും വലുതുമായ പല കാര്യങ്ങളിലും കൂടിയാണ്. അമ്മ, ചേട്ടഹ, അച്ഛന്റെ സുഹൃത്തുക്കൾ, സഹപ്രവര്ത്തകർ അങ്ങനെ പലരിൽ നിന്നുമായി കേള്ക്കുന്ന അറിവുകൾ ഞാൻ ഇത് വരെ കാണാത്ത ഒരച്ഛനെ എനിക്ക് പരിചയപ്പെടുത്തി തന്നു. ഇന്ന് എന്റെ മനസ്സിലുള്ള അച്ഛന്, പതിമൂന്ന് വയസ്സ് വരെ ഞാൻ നേരിൽ കണ്ടതിന്റെയും, പിന്നീട് ആളുകൾ പറഞ്ഞറിഞ്ഞതിന്റെയും ഒരു കൂടിച്ചേരലാണ്.”

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക