കച്ചവടക്കാരനോട് വിലപേശുന്ന തെന്നിന്ത്യന്‍ താരറാണിയുടെ വീഡിയോ വൈറലാകുന്നു. സൂപ്പര്‍ താരം നയന്‍താര വഴിയോര കച്ചവടക്കാരനോട് ബാഗിന്റെ വില ചോദിക്കുന്ന ദൃശ്യങ്ങളാണ് ഫാന്‍സ് പേജുകളില്‍ തരംഗമാകുന്നത്. തൂവെള്ള വസ്ത്രത്തില്‍ സിംപിള്‍ ലുക്കില്‍ അതീവ സുന്ദരിയായി നയന്‍താര.

സെലിബ്രിറ്റിയെയല്ല മറിച്ച്‌ ഒരു സാധാരണ പെണ്‍കുട്ടിയെയാണ് ദ്യശ്യങ്ങളില്‍ കാണാനാകുന്നതെന്നാണ് ഏറെ പേരുടെയും അഭിപ്രായം.യാതൊരു ആര്‍ഭാടങ്ങളോ ആഭരണങ്ങളോ ഒന്നുമില്ല. നെറ്റിയില്‍ വലിയ ചുവന്ന പൊട്ടുണ്ട്. പുറകില്‍ പിന്നികെട്ടിയ മുടി. മേക്കപ്പൊന്നുമില്ലാത്ത സാദാ ലുക്ക്. ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങും വഴിയുള്ള രംഗങ്ങളാണെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. നോര്‍ത്ത് ഇന്ത്യയിലെ ഏതോ സ്ഥലത്തുനിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രജനീകാന്ത് നായകനായ അണ്ണാത്തെ ആണ് നയന്‍താരയുടേതായി പുറത്തുവരാനുള്ള ബിഗ് ബജറ്റ് ചിത്രം. ആറ്റ്ലീ സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിലും നയന്‍താരയാണ് നായിക. പ‌ൃഥ്വിരാജ് നായകനായ അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക