കേരളത്തിലെ കനത്ത മഴ വിതച്ച നാശനഷ്ടങ്ങള്‍ പത്ര ദൃശ്യ മാധ്യമങ്ങളിലും മറ്റും കണ്ടതിന്റെ നടുക്കം വിട്ടു മാറിയിട്ടില്ല. ഇപ്പോഴിതാ ഈ ദുരന്തങ്ങള്‍ ലൈവായി കണ്ടതിന്റെ അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് കുറച്ച്‌ വ്‌ളോഗര്‍മാര്‍. ഈ മാസം 16-ന് ഇടുക്കിയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഞ്ചാരി (sanchari vlogger) എന്ന യൂട്യൂബ് ചാനലാണ് പുറത്തുവിട്ടത്.

റൈഡ് പോയ ദിവസം തന്നെയായിരുന്നു ഇവര്‍ അപ്രതീക്ഷിതമായി ഉരുള്‍പൊട്ടലിന് നടുവില്‍ പെട്ടുപോയത്. ആവേശം കാണിക്കാനല്ല റൈഡിന് വന്നതെന്നും അപ്രതീക്ഷിതമായാണ് ഉരുള്‍പൊട്ടലുണ്ടായതെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.യാത്രയ്ക്കിടെ ഇടുക്കിയില്‍ മലയിടിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് പറയുന്നുണ്ട്. യാത്രയുടെ ഒരുഘട്ടത്തില്‍ റോഡിലേക്ക് ഉരുള്‍പൊട്ടിയിറങ്ങുന്നതും കാണാം. പിന്നീട് സുരക്ഷിതസ്ഥാനം തേടി റൈഡര്‍മാര്‍ പോവുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റൈഡ് തുടങ്ങുമ്ബോള്‍ പ്രശ്‌നം ഇത്രയ്ക്ക് രൂക്ഷമായിരുന്നില്ല. കാലാവസ്ഥ പെട്ടന്നാണ് മാറിയത്. ഹൈവേയിലും മണ്ണിടിച്ചിലുണ്ടായിരുന്നു. തന്റെ മുന്നിലേക്കാണ് മല ഇടിഞ്ഞുവന്നത്. സ്ഥിരം റൈഡ് പോകുന്നതുകൊണ്ടുള്ള മനസാന്നിധ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. താഴെ മുഴുവന്‍ വഴി തടസ്സപ്പെട്ടിരുന്നതിനാല്‍ സുരക്ഷിതമായ ഒരു സ്ഥലം തേടി പോകുകയാണ് ചെയ്തത്. ഇപ്പോള്‍ എല്ലാവരും സുരക്ഷിതരാണെന്നും വ്‌ളോഗിനൊപ്പം ചേര്‍ത്തിരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക