രാജ്‌കോട്ട്: ആശുപത്രി സ്റ്റോറെഡ റൂമില്‍ 22 കാരിയായ നഴ്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭാവ്‌നഗറിലെ രോഹിദാസ് വാസ് സ്വദേശിയായ അമി മക്‌വാനയാണ് ആത്മഹത്യ ചെയ്തത്. ഗുജറാത്തില്‍ ഭാവ്‌നഗറിലെ സര്‍ തക്തസിംജി ജനറല്‍ ആശുപത്രിയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത് . ആശുപത്രി കെട്ടിടത്തിലെ ഏഴാംനിലയിലെ സ്‌റ്റോര്‍ റൂമിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് .അതെസമയം സ്‌റ്റോറൂമില്‍ നിന്ന് അമിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

മാതാപിതാക്കള്‍ അമിക്കായി ഒരു വരനെ കണ്ടെത്തിയതായും അയാളെ വിവാഹം കഴിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നുവെന്നും ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു എന്ന് പൊലീസ് പറഞ്ഞു. അതേസമയം, സര്‍കാര്‍ ജോലി ലഭിക്കാത്തതില്‍ അമിക്ക് കടുത്ത മാനസിക സംഘര്‍ഷം ഉണ്ടായിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക