പാലാ നഗരസഭയുടെ പിറകുവശത്ത് മാസങ്ങളായി സൂക്ഷിച്ചുവച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യ കൂമ്പാരങ്ങൾ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകി പോയെന്നും, ആയത് പകർച്ചവ്യാധികൾക്ക് കാരണമായെന്നും, ചൂണ്ടിക്കാട്ടി ചില പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ ഈ സംഭവം യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ച് ചില തൽപരകക്ഷികളുമായി ചിലർ കൂട്ടുചേർന്ന് തെറ്റിധാരണാജനകമായ രീതിയിൽ വാർത്താ സംവിധാനം ചെയ്തതാണ്ന്ന് ചെയർമാൻ കുറ്റപ്പെടുത്തുന്നു.

യഥാർത്ഥത്തിൽ മാലിന്യക്കൂമ്പാരം അല്ല, മറിച്ച് നഗരസഭാ കർമ്മ സേനാംഗങ്ങൾ, വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സംഭരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, കഴുകിവൃത്തിയാക്കി, ചാക്കിലാക്കി, കെട്ടി സൂക്ഷിച്ചിരിക്കുകയാണ്, നഗരസഭയുടെ ബാക്ക് യാർഡിൽ. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിന് വേണ്ടി ഏകദേശം മൂന്നര ടൺ പ്ലാസ്റ്റിക് കുപ്പികൾ ആണ് ഇപ്രകാരം ചാക്കിലാക്കി ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക്, മാത്രമേ നഗരസഭയ്ക്ക് ഇത് കൈമാറാൻ നിർവാഹമുള്ളൂ. അതിനുള്ള നടപടികൾ ഏതാണ്ട് അവസാനഘട്ടത്തിലാണ് ഇപ്പോൾ എന്നതാണ് നഗരപിതാവ് നൽകുന്ന വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്ലാസ്റ്റിക് വേസ്റ്റ് കഴുകി സൂക്ഷിച്ചാൽ വേസ്റ്റ് അല്ലാതാകുമോ?

മാലിന്യങ്ങൾ എന്ന് പറഞ്ഞാൽ ചീഞ്ഞളിഞ്ഞ എന്തോ ആണ് എന്ന നിലയിലാണ് നഗരപിതാവ് നൽകിയിരിക്കുന്ന വിശദീകരണം. ഇന്ത്യ എന്ന രാജ്യത്തെ പ്ലാസ്റ്റിക് ഉപഭോഗം പരിമിതപെടുത്തുവാൻ പല വിഭാഗം പ്ലാസ്റ്റിക് വസ്തുക്കൾക്കും നിരോധനമേർപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് അത് കഴുകി വൃത്തിയാക്കി എവിടെയെങ്കിലും കെട്ടിവെച്ച്തുകൊണ്ട് അത് മാലിന്യം അല്ലാതാകുന്നില്ല. നഗരസഭയുടെ കെടുകാര്യസ്ഥത യെക്കുറിച്ച് ആരോപണം ഉയർത്തിയത് ആം ആദ്മി പാർട്ടിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക