തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ ഡാമിലെ ജലനിരപ്പ് ഉയരുമ്ബോള്‍ എല്ലാ ജല വൈദ്യുത നിലയങ്ങളിലും മുഴുവന്‍ സമയ പ്രവര്‍ത്തനം തുടരുന്നു.കെഎസ്‌ഇബിയുടെ വൈദ്യുത ഉത്പാദനം 31.8 ദശലക്ഷം യൂണിറ്റായി വര്‍ദ്ധിച്ചു. 71 ദശലക്ഷം യൂണിറ്റാണ് കേരളത്തില്‍ പ്രതിദിനം വേണ്ടത്.കല്‍ക്കരിക്ഷാമത്തെ തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതത്തില്‍ കുറവ് വന്നത് സംസ്ഥാനത്തെ ബാധിച്ചിട്ടില്ലെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിലും കുറവുണ്ട്. വൈദ്യുതി പ്രതിസന്ധി തുടരും എന്നതിനാല്‍ ഇടുക്കി ഉള്‍പ്പടെയുള്ള ജലവൈദ്യുതി നിലയങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിച്ച്‌ രാജ്യത്തെ വൈദ്യുതി വിതരണ മേഖലയെ സഹായിക്കണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക