കോഴിക്കോട്: രക്ഷിതാക്കളെ മുറിയില്‍ പൂട്ടിയിട്ട് മകളുടെ മുഖത്ത് മുളകുപൊടി വിതറി മോഷണം. സംഭവത്തില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന ചില ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.കോഴിക്കോട് വലിയങ്ങാടിയില്‍ ആണ് സംഭവം. ഞായറാഴ്ച്ച പുലര്‍ച്ചെ വലിയങ്ങാടി ഗണ്ണി സ്ട്രീറ്റിലെ അബ്ദുല്‍ സലാമിന്‍റെ വീടിന്‍റെ ജനലഴി മുറിച്ചുമാറ്റി കള്ളന്‍ അകത്തുകയറിയത്.

അബ്ദുല്‍ സലാമും ഭാര്യയും കിടന്നിരുന്ന മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷം മകളുടെ മുറിയില്‍ കയറി ബ്രെസ്‌ലെറ്റ് അഴിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ആണ് ഞെട്ടിയുണര്‍ന്ന് കള്ളനെ പിടികൂടിയത്. ഇതിനിടെ മുളകുപൊടി കണ്ണില്‍ വിതറി കള്ളന്‍ രക്ഷപ്പെടുകയായിരുന്നു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കിയപ്പോഴാണ് കള്ളന്‍റേതെന്ന് സംശയിക്കുന്ന ചില ചിത്രങ്ങള്‍ ലഭിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക