കൊല്ലം: താലൂക് ആശുപത്രി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തതായി പരാതി.ശാസ്താംകോട്ട സര്‍കാര്‍ ആശുപത്രിയിലെ ഡ്യൂടി ഡോക്ടറെ മര്‍ദിച്ചെന്നാണ് പരാതി. പരിക്കേറ്റെന്നപരാതിയുമായി മെഡികല്‍ ഓഫീസര്‍ ഡോ. ഗണേശ് കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ചികിത്സ തേടി. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി.

അതേസമയം, ഡോക്ടറാണ് മോശമായി പെരുമാറിയതെന്ന് പഞ്ചായത്ത് പ്രസിഡന്റും ആരോപിച്ചു. കിണറ്റില്‍ വീണു മരിച്ച ആളുടെ മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍ തയാറായില്ലെന്നും ഇതിനായി ആശുപത്രിയിലെത്തിയ താനടക്കം ഉള്ളവരോട് ഡോക്ടര്‍ മോശമായി പെരുമാറുകയാണ് ഉണ്ടായതെന്നും പ്രസിഡന്റ് ശ്രീകുമാര്‍ പറഞ്ഞു.സംഭവത്തെ തുടര്‍ന്ന് ശാസ്താംകോട്ട താലൂക് ആശുപത്രി ഒപി കെ ജി എം ഒ എ ബഹിഷ്‌കരിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക