കൊച്ചി : കൊച്ചി മെട്രോ സര്‍വീസ് ഇനി രാത്രി 10 മണി വരെ ഉണ്ടാകുമെന്ന് കെ.എം.ആര്‍.എല്‍. അറിയിച്ചു. നേരത്തെ ഒമ്ബത് മണിക്ക് സര്‍വീസ് നിര്‍ത്തിയിരുന്നു.ഇതാണ് ഇപ്പോള്‍ 10 മണി വരെ നീട്ടിയത്. യാത്രക്കാരുടെ വര്‍ദ്ധനവും യാത്രക്കാരില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യവും പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് കെ.എം.ആര്‍.എല്‍. അറിയിച്ചു.20 മിനുട്ട് ഇടവേളകളില്‍ ആയിരിക്കും രാത്രി 9 മണിക്കും 10 മണിക്കും ഇടയില്‍ മെട്രോ സര്‍വീസ് നടത്തുക. കഴിഞ്ഞ 19 മാസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന യാത്രക്കാരുടെ എണ്ണമായ 34,712 കഴിഞ്ഞ 11 ന് രേഖപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക