തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ (കെഎഫ്‌സി) നിന്ന് എടുത്ത ചെറുകിട സംരംഭക വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബജറ്റില്‍ ഇതു പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 30 വരെ ഇടപാടുകാര്‍ക്ക് അപേക്ഷിക്കാമെന്നും 2021 മാര്‍ച്ച്‌ 31 വരെ തിരിച്ചടവ് കൃത്യമായിരുന്ന വായ്പകള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി.

പലിശയും മറ്റും ഒഴികെയുള്ള മുതല്‍ തുകയ്ക്കാണ് മൊറട്ടോറിയം. വായ്പ നിഷ്‌ക്രിയ ആസ്തി ആകാതെ ക്രമീകരിക്കും. 2020 മാര്‍ച്ച്‌ 31 വരെ കൃത്യമായി വായ്പ തിരിച്ചടച്ചവര്‍ക്ക് കഴിഞ്ഞ വര്‍ഷം വായ്പയുടെ 20% അധിക വായ്പ നല്‍കിയിരുന്നു. ഇവര്‍ക്ക് ഇതുകൂടാതെ 20% കൂടി അധിക വായ്പ വീണ്ടും അനുവദിക്കും. ബാങ്കുകള്‍ വായ്പയില്‍ ബാക്കി നില്‍ക്കുന്ന തുകയുടെ 20% മാത്രം വായ്പ നല്‍കുമ്ബോള്‍ കെഎഫ്‌സി വിതരണം ചെയ്ത തുകയുടെ 20% വരെ നല്‍കും. ഉപഭോക്താക്കള്‍ക്ക് ഇതിനാല്‍ കൂടുതല്‍ വായ്പ ലഭിക്കാനുള്ള സൗകര്യമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓക്‌സിജന്‍ സംഭരണവും വിതരണവുമായി ബന്ധപ്പെട്ട യൂണിറ്റുകള്‍, വെന്റിലേറ്ററുകള്‍, ഓക്‌സി മീറ്ററുകള്‍, ഗ്ലൗസ്, മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള യൂണിറ്റുകള്‍, ആശുപത്രികള്‍, ലാബുകള്‍ തുടങ്ങി ആരോഗ്യ പരിപാലന രംഗത്ത് കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ മേഖലകള്‍ക്കും മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം വരെ വായ്പ നല്‍കും. പലിശ 7%. കാലാവധി 5 വര്‍ഷം. ചെറുകിട വ്യവസായങ്ങള്‍, ആരോഗ്യപരിപാലനം, ടൂറിസം എന്നീ വിഭാഗങ്ങള്‍ക്കുള്ള കുറഞ്ഞ പലിശ 9.5 ശതമാനത്തില്‍ നിന്ന് 8 ശതമാനമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക