ചെന്നൈ:കിലോയ്ക്ക് രണ്ടരലക്ഷം രൂപയുള്ള മിയാസക്കി മാമ്പഴത്തിന്റെ ഉടമകളായി ദമ്പതികൾ കുറിച്ച്‌.
ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയതാണ് ജപ്പാനിലെ മിയാസക്കി മാങ്ങകള്‍.

ജബല്‍പുര്‍ സ്വദേശിയായ സങ്കല്‍പ്പ് പരിഹാസിന് ചെന്നൈയിലെ ഒരു ട്രെയിന്‍ യാത്രക്കിടെ ഒരാള്‍ നല്‍കിയതാണ് ഈ മാവിന്‍ തൈകള്‍. അദ്ദേഹവും ഭാര്യ റാണിയും ചേര്‍ന്ന് വീട്ടുമുറ്റത് മാവിന്‍ തൈകള്‍ നട്ട് സംരക്ഷിച്ചുപോന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാധാരണ മാങ്ങകളാണെന്നായിരുന്നു ഇവരുടെ വിചാരം. എന്നാല്‍, മരം വളര്‍ന്നതോടെ സാധാരണപോലെ ഇലകള്‍ പച്ചയോ മഞ്ഞയോ ആയിരുന്നില്ല. ഇളം ചുവപ്പ് നിറമായിരുന്നു.

അതിലുണ്ടായ മാങ്ങകളാകട്ടെ പല പ്രത്യേകതകള്‍ നിറഞ്ഞതും. തുടര്‍ന്ന് ദമ്ബതികള്‍ ഈ മാങ്ങയെക്കുറിച്ച്‌ ഗവേഷണം ആരംഭിച്ചു.

എന്നാല്‍, ഗവേഷണത്തിന് ശേഷം മധുരമുള്ള സമ്മാനമാണ് ലഭിച്ചിരിക്കുന്നതെന്ന് ദമ്ബതികള്‍ തിരിച്ചറിയുകയായിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മാങ്ങകളിലൊന്നാണ് മിയാസക്കി മാങ്ങകള്‍. അന്താരാഷ്ട്ര വിപണിയിലാണ് ഇവക്ക് ആവശ്യക്കാരേറെ. കഴിഞ്ഞവര്‍ഷം അന്താരാഷ്ട്ര വിപണിയില്‍ 2.70 ലക്ഷം രൂപക്കാണ് ഇവര്‍ മാങ്ങകള്‍ വിറ്റത്.

മുന്‍ വര്‍ഷം നിരവധി മാങ്ങകള്‍ ഇവിടെ മോഷണം പോയിരുന്നു. അത്യപൂര്‍വമായ മാങ്ങയാണെന്ന വിവരം പ്രദേശത്ത് പരന്നതോടെയായിരുന്നു സംഭവം.

മാങ്ങകള്‍ മോഷണം പോകുന്നത് പതിവായതോടെയാണ് മാങ്ങകളുടെ സംരക്ഷണത്തിനായി നാലു കാവല്‍ക്കാരെയും ആറു നായ്ക്കളെയും ദമ്ബതികള്‍ നിയോഗിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക