ജൻ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കാൻ യാതൊരു ഈടുമില്ലാതെ 5 ലക്ഷം രൂപ വരെ ദേശീയ ചെറുകിട വ്യവസായ ബാങ്കില്‍ (സിഡ്ബി) നിന്ന് വായ്പ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. സിഡ്ബിയുടെ ഈ വായ്പാ സഹായ പദ്ധതി, ജൻ ഔഷധി ശൃംഖലയെ കൂടുതല്‍ വിപുലീകരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടകം ഈ പദ്ധതി അവതരിപ്പിച്ചതായും ഓണ്‍ലൈനായി ഇതിനുവേണ്ട അപേക്ഷകള്‍ സമർപ്പിക്കാൻ പ്രത്യേക വെബ്‌സൈറ്റ് ആരംഭിച്ചതായും അറിയിച്ചിട്ടുണ്ട്.

മൂന്ന് വർഷമാണ് തിരിച്ചടവ് കാലാവധി.ംതുടക്കത്തില്‍ ആറുമാസം മൊറട്ടോറിയവുമുണ്ട്. ജൻ ഔഷധി കേന്ദ്രത്തിൻ്റെ നടത്തിപ്പുകാർക്ക് ബിസിനസ്സ് ആരംഭിക്കുന്നതിനോ വികസിപ്പിക്കുന്നതിനോ സിഡ്ബിയുടെ ഈ പദ്ധതി സഹായിക്കുമെന്നും മാണ്ഡവ്യ വ്യക്തമാക്കി. ഇത് കൂടാതെ പ്രവർത്തന മൂലധനമായി രണ്ട് ലക്ഷം രൂപയുടെ വായ്പയും അനുവദിക്കും. റെന്റല്‍ ഡിപ്പോസിറ്റ്, കമ്ബ്യൂട്ടർ, എയർകണ്ടീഷണർ തുടങ്ങി ജൻ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കുന്നതിനുള്ള 80 ശതമാനം ചെലവും വായ്പയായി ലഭിക്കുന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ രാജ്യത്തുടനീളം 10,624 ജൻ ഔഷധി കേന്ദ്രങ്ങള്‍ (പിഎംബിജെകെ) പ്രവർത്തിക്കുന്നുണ്ട്. 2026 മാർച്ച്‌ 31നകം രാജ്യത്തുടനീളം 25,000 ജനൗഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. 2022-23 കാലയളവില്‍ ഫാർമസ്യൂട്ടിക്കല്‍സ് ആൻഡ് മെഡിക്കല്‍ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യയ്ക്ക് കീഴില്‍ (പിഎംബിഐ) ജൻ ഔഷധിയിലൂടെ 1,235.95 കോടി രൂപയുടെ വില്‍പ്പന രേഖപ്പെടുത്തി. ഇതിലൂടെ സാധാരണ പൗരന്മാർക്ക് ഏകദേശം 7,416 കോടി രൂപ ലാഭിക്കാനായി. 1,965 ജനറിക് മരുന്നുകളും 293 ശസ്ത്രക്രിയാ ഉപകരണങ്ങളും മിതമായ നിരക്കില്‍ ഈ ഔട്ട്ലെറ്റുകളില്‍ ലഭ്യമാണ്.

സാധാരണക്കാർക്ക് കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള മരുന്നുകള്‍ വിതരണം ചെയ്യാനുള്ള പദ്ധതിയാണ് ജൻ ഔഷധി. പൂര്‍ണമായും ഓണ്‍ലൈനായിട്ടാണ് വായ്പാ അപേക്ഷ നല്‍കേണ്ടത്. 10 മിനുറ്റുകൊണ്ട് അപേക്ഷപൂര്‍ത്തിയാക്കാന്‍ കഴിയും. വെബ്‌സൈറ്റ്: http://jak-prayaasloans.sidbi.in. എംഎസ്‌എംഇ ഉദ്യം രജിസ്‌ഷ്ട്രേഷന്‍ ഇതിന് ആവശ്യമാണ്. janaushadhi.gov.in എന്ന സൈറ്റിലൂടെയാണ് ജന്‍ ഔഷധി കേന്ദ്രം തുടങ്ങാനുള്ള അപേക്ഷ നല്‍കേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക