തൃശൂര്‍ : വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് പ്രോട്ടോക്കാള്‍ ലംഘിച്ച്‌ ജനക്കൂട്ടം. ഇന്ന് ജില്ലയിലെ ഒരോ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും നൂറുക്കണക്കിന് ആളുകളാണ് എത്തിയത്. പലയിടത്തും ഇത് സംഘര്‍ഷത്തിലേക്ക് വരെ വഴിവച്ചു. തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ പറവട്ടാനി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രാവിലെ എട്ട് മണിക്കുള്ളില്‍ ആയിരത്തോളം പേരാണ് എത്തിയത്. ഇന്നലെ പ്രദേശത്തെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ 200 ഓളം പേര്‍ക്ക് സ്‌പോട്ട് വാക്‌സിനേഷന്‍ ലഭിക്കുന്നുണ്ടെന്ന അറിയിപ്പ് വന്നിരുന്നു. രാവിലെ എട്ട് മുതല്‍ ടോക്കണ്‍ നല്‍കുമെന്ന അറിയിപ്പും ഉണ്ടായിരുന്നു. 45 വയസിന് മുകളല്‍ ഫസ്റ്റ് ഡോസ് എടുക്കേണ്ടവരും 84 ദിവസം കഴിഞ്ഞ രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്കുമാണ് ഇന്ന് വാക്‌സിന്‍ നല്‍കുകയെന്നും അറിയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ തള്ളി ക്കയറിയത്. പുലര്‍ച്ചെ നാലര മുതല്‍ തന്നെ പ്രായമായവര്‍ വരെ ടോക്കണ്‍ എടുക്കാന്‍ പ്രാഥാമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയിരുന്നു. എന്നാല്‍ എത്ര പേര്‍ക്ക് വാക്‌സിന് നല്‍കുന്നുവെന്ന യാതൊരു നിര്‍ദ്ദേശവും ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. വന്നവര്‍ ഒരോരുത്തരുടെയും പുറകിലായി നിന്നതോടെ വരി കിലോമീറ്റളോളം നീണ്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ പ്രഥാമികാരോഗ്യ കേന്ദ്രം അധികൃതര്‍ എട്ട് മണിക്ക് തന്നെ നൂറു പേര്‍ക്കുള്ള ടോക്കണ്‍ നല്‍കി കഴിഞ്ഞതായി ആക്ഷേപം ഉണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസും സ്ഥലത്ത് എത്തിയിരുന്നില്ല. 9 മണി മുതല്‍ ഉച്ചക്കഴിഞ്ഞ് മൂന്നു മണി വരെയാണ് വാക്‌സിനേഷന്‍. ജില്ലയ്ക്ക് ലഭിച്ച വാക്‌സിനുകളില്‍ 80 ശതമാനം സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയായിരുന്നു നല്‍കിയത്. രണ്ട് ദിവസത്തേക്ക് 42000 ഡോസ് വാക്‌സിനാണ് ലഭിച്ചിരുന്നത്. ജില്ലയില്‍ 117 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉള്ളത്. കൂടാതെ ജവഹര്‍ ബാലഭവനില്‍ സ്‌പെഷ്യല്‍ ക്യാമ്പും സംഘടിപ്പിച്ച്‌ വരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക