പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള അമിത് ഷായുടെ വാക്കുകളെ പരിഹസിച്ച്‌ അമേരിക്കന്‍ വനിതാ ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവരത്ലോവ. ഇന്ത്യയിലെ തീവ്ര വലതുപക്ഷത്തെ ട്വീറ്റുകളിലൂടെ വമിര്‍ശിക്കുന്ന വ്യക്തികൂടിയാണ് മാര്‍ട്ടിന. പ്രധാനമന്ത്രി നരേന്ദ്രമോദി ഏകാധിപതിയല്ലെന്നും രാജ്യം കണ്ടിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും മികച്ച ജനാധിപത്യ നേതാവാണെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് മാര്‍ട്ടിനയുടെ പരിഹാസം.

എന്റെ അടുത്ത തമാശ എന്ന കുറിപ്പിനൊപ്പം അമ്ബരപ്പ് പ്രകടമാക്കുന്ന ഇമോജിയും കോമാളിയുടെ ഇമോജിയും ഉള്‍പ്പെടുത്തിയാണ് അമിത് ഷായുടെ പരാമര്‍ശങ്ങള്‍ അടങ്ങുന്ന വാര്‍ത്ത മാര്‍ട്ടിന പങ്കുവെച്ചിരിക്കുന്നത്. വളരെ രൂക്ഷമായ പ്രതികരണമാണ് തീവ്രവലതുപക്ഷാനുഭാവികള്‍ മാര്‍ട്ടിനയുടെ ട്വീറ്റിന് നല്‍കുന്നത്. രാജ്യത്തിന്റെ കാര്യത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ടെന്നും ഫോളോവേഴ്‌സിനെ കൂട്ടാനുള്ള പബ്‌ളിസിറ്റി പരിപാടിയാണ് ട്വീറ്റെന്നുമാണ് പ്രതികരണങ്ങളില്‍ ഏറെയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക